കാനഡയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ ആദ്യ സഭ ടൊറൻ്റോയിൽ

KE News Desk | Canada

കാനഡ – ടൊറൻ്റോ മിസിസാഗയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ ‘രെഹബോത്ത് അസംബ്ലീസ് ഓഫ് ഗോഡ്, ടൊറൻ്റോ’ എന്ന പേരിൽ സഭാ കൂടിവരവ് ആരംഭിച്ചു. സെപ്തംബർ 28 ഞായർ രാവിലെ 10 ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോൺ തോമസ് കാനഡ സഭായോഗം പ്രാർത്ഥിച്ചു സമർപ്പിച്ചു. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അനുഗ്രഹ പ്രാർത്ഥന നടത്തി. നോർത്തിന്ത്യാ മിനിസ്ട്രി കമ്മിറ്റിയംഗം ബ്രദർ സ്വാൻകുട്ടി ഡാനിയേൽ,ബ്രദർ ബോബി ജോൺ കാൽഗറി, ബ്രദർ ബെൻസൺ മാത്യൂസ് എന്നിവർ ആശംസാ പ്രഭാഷണം നടത്തി.

സുവി.റോബി സ്വാൻകുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു. ടൊറൻ്റോ മിസിസാഗയിൽ ലിവിംഗ് ആർട്സ് സെൻ്ററിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12 വരെ സഭായോഗം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading