എവേക് ദ്വിദിന കോൺഫറൻസ് സെപ്റ്റെംബർ 26, 27 തീയതികളിൽ നടത്തപ്പെടുന്നു
ന്യൂസീലൻഡ്: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് (യു പി എഫ് ) ഹാമിൽട്ടന്റെ നേതൃത്വത്തിൽ എവേക് ദ്വിദിന കോൺഫറൻസ് സെപ്റ്റെംബർ 26, 27 തീയതികളിൽ 131 ഒഹൗപൊ റോഡ്, മെൽവില്ലേ, ഹാമിൽട്ടണിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ഷിബു തോമസ് (യുഎസ്എ) മുഖ്യ പ്രഭാഷകനാണ്. യു പി എഫ് കൊയർ ഗാനശ്രിശൂഷയ്ക്ക് നേതൃത്വം കൊടുക്കും. സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6മണി, 27 ശനിയാഴ്ച്ച രാവിലെ 10 മണി (ഫാമിലി കോൺഫറൻസ്), വൈകുന്നേരം 6 മണി എന്നീ സമയങ്ങളിൽ യോഗങ്ങൾ നടത്തപ്പെടുന്നു. ന്യൂ ലൈഫ് ക്രിസ്ത്യൻ അസംബ്ലി, ഹെബ്രോൻ അസംബ്ലി ഓഫ് ഗോഡ്, ഹാമിൽട്ടൺ പെന്തെക്കോസ്റ്റൽ ചർച്ച്, എബനേസർ പെന്തെക്കോസ്റ്റൽ ചർച്ച്, ക്രൈസ്റ്റ് വേ ഷേഖിനാഹ് ചർച്ച് എന്നീ ചർച്ചുകളുടെ സംയുക്ത പ്രസ്ഥാനമാണ് യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഹാമിൽട്ടൺ.

- Advertisement -

Comments are closed, but trackbacks and pingbacks are open.