ചെങ്ങമനാട് വൈഎംസിഎ നവതി നിറവിൽ: ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും

കൊട്ടാരക്കര: ചെങ്ങമനാട് വൈഎംസിഎ നവതി നിറവിൽ.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും കുടുംബ സംഗമവും വെള്ളിയാഴ്ച 4.30ന് (19/09) ചെങ്ങമനാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും.മുൻ ദേശീയ പ്രസിഡൻ്റ് റിട്ട.ചീഫ് ജസ്റ്റിസ് ജെ.ബി. കോശി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡൻ്റ് എൽ.ബാബു അധ്യക്ഷത വഹിക്കും.വൈഎംസിഎ ദേശീയ പ്രോപ്പർട്ടി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് ജോൺ വാർഷിക സ്മരണിക പ്രകാശനവും മുൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ. രാജുക്കുട്ടി അവാർഡ്ദാനവും നടത്തും.
മുൻ റീജിയണൽ ട്രഷറർ പി.എം.തോമസ് കുട്ടി ചാരിറ്റി വിതരണവും പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അസോസിയേറ്റ് അംഗങ്ങളെ ആദരിക്കലും നടത്തും. ബേത്ലഹേം ആശ്രമം സുപ്പീരിയർ സഖറിയ റമ്പാൻ,ഇടവക വികാരിമാരായ റവ.ബെഞ്ചമിൻ ജോർജ്, റവ.ഡോ.ജേക്കബ് ഏബ്രഹാം, ഫാ.സോബി വർഗീസ് ഫാ.ജോർജ് ഭട്ടശ്ശേരി, ഫാ.അലക്സ് മാത്യു, ഫാ.ജേക്കബ് ശാമുവേൽ, റവ.എൽ. വർഗീസ്,മുൻ പ്രസിഡൻ്റ് കെ.കെ തോമസ്,സെക്രട്ടറി എൽ.തങ്കച്ചൻ, ട്രഷറർ ജോർജുകുട്ടി തോമസ് എന്നിവർ പ്രസംഗിക്കും.
ആഗോള വൈഎംസിഎ പ്രസ്ഥാനത്തിൻ്റെ ഒരു ശാഖയായി 1934 ൽ പ്രവർത്തനം ആരംഭിച്ച ചെങ്ങമനാട് വൈഎംസിഎ, 9 പതിറ്റാണ്ട് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലും
എക്യൂമെനിക്കൽ രംഗത്തും ആതുരസേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.