അഡോണായി ഇന്റർനാഷനൽ ചർച്ച് (ബോൺ) നേതൃത്വം നൽകുന്ന യുവജന ക്യാമ്പ് ഒക്ടോബർ 3 മുതൽ

 

ബോൺ (ജർമനി): അഡോണായ് ഇന്റർനാഷണൽ ചർച്ച് ജർമനിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘കൈറോസ്’ 2025 യുവജന സംഗമം ഒക്ടോബർ 3 മുതൽ 5 വരെ, ജർമ്മനിയിലെ ബോണിൽ വെച്ച് നടക്കും. “ഇതാണ് നിങ്ങളുടെ സമയം” എന്ന തീം ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ ആരാധന, വചനശുശ്രൂഷ, ഗെയിമുകൾ തുടങ്ങിയവ ഉണ്ടായിരിക്കും.

പ്രധാന വചനശുശ്രൂഷകൾക്ക് പാസ്റ്റർ ലോഡ്സൺ ആന്റണിയും റവ. ഡോ. ഐസക് എൽസാദാനം നേതൃത്വം നൽകും. പാസ്റ്റർ എബ്രഹാം മാത്യു ഉത്ഘാടനം ചെയ്യും.

യുവാക്കളെ ആത്മീയമായി ഉണർത്തുകയും, വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബ്രദർ.ആഷിഷ് ലാലു, മിനി തോമസ് -: +49 176 47193644

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.