ഇംഗ്ലണ്ട് : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യു കെ & യൂറോപ്പ് സഹോദരിമാരുടെ കൂട്ടായ്മയായ ലിഡിയ നാഷണൽ കോൺഫറൻസ് 2025 സെപ്റ്റംബർ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെയിലെ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്നു.
പ്രസ്തുത സമ്മേളനത്തിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന സിസ്റ്റർ അക്സ പീറ്റേഴ്സൺ (യു എസ് എ ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു. ലിഡിയ നാഷണൽ ക്വയർ അനുഗ്രഹീത ആത്‌മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. മറ്റു ദൈവദാസിമാരും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും. ഈ അനുഗ്രഹീത ആത്മീയ സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് അധികൃതർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.