സി ഇ എമ്മിന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ സുവിശേഷ പ്രവർത്തനം നടത്തി

പുനലൂർ: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15ന് രാവിലെ 9 മണിക്ക് അച്ചൻകോവിലിൽ നിന്ന് ആരംഭിച്ച് അലിമുക്ക് വരെയുള്ള 6 സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടത്തി. അതോടൊപ്പം ആഹാരസാധനങ്ങൾ അടങ്ങിയ കിറ്റ് അർഹരായ 30 പേർക്ക് വിതരണം ചെയ്തു. പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ കെ. വി. ദാനിയേലുകുട്ടി, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ ജോമോൻ കോശി, പാസ്റ്റർ സജി വർഗീസ്, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ സുമേഷ് എന്നിവർ സന്ദേശം നൽകി. യോഗങ്ങൾക്ക് സിഇഎം ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശിയും പുനലൂർ സൗത്ത് സെന്ററും നേതൃത്വം വഹിച്ചു. പാസ്റ്റർ ജിജോ യോഹന്നാൻ പ്രാദേശിക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.