കൊട്ടാരക്കര മേഖലാ പി.വൈ.പി.എ യ്‌ക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര: പി.വൈ.പി.എ കേരളാ സ്റ്റേറ്റിൻ്റെ ഏറ്റവും വലിയ മേഖലകളിൽ ഒന്നായ കൊട്ടാരക്കര മേഖലാ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം. 2025 സെപ്റ്റംബർ 14 ഞായറാഴ്ച മൂന്ന് മണി മുതൽ കൊട്ടാരക്കര ബേർശേബാ ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ് ജെറിൻ ജി. ജെയിംസ്, വൈസ് പ്രസിഡൻ്റുമാർ :  പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ഷോൺ ജി. വിത്സൺ, സെക്രട്ടറി മാത്യു ജോൺ, ജോയിൻ്റ് സെക്രട്ടറിമാർ ഇവാ. സബിൻ പാറക്കടവിൽ, അമൃത ഷിബിൻ ഗിലെയാദ്, ട്രഷറർ ബിബിൻ സാം വെട്ടിക്കൽ, പബ്ലിസിറ്റി കൺവീനർ എബിൻ പൊന്നച്ചൻ എന്നുവരെ തിരഞ്ഞെടുത്തു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെറിൻ ജി. ജെയിംസ്, ഇക്കഴിഞ്ഞ മേഖലാ പി.വൈ.പി.എ സമിതിയിൽ ട്രഷറർ, സ്റ്റേറ്റ് പി.വൈ.പി.എ മുഖപത്രമായ യുവജനകാഹളം മുൻ ചീഫ് എഡിറ്റർ, വേങ്ങൂർ സെൻ്റർ പി.വൈ.പി.എ സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ മുൻ കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തുടർച്ചയായി മൂന്നാം വർഷവും സ്റ്റേറ്റ്പി.വൈ.പി.എ താലന്ത് കൺവീനറായി പ്രവർത്തിക്കുന്നു. ഉപാധ്യക്ഷൻ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, സ്റ്റേറ്റ് പി വൈ പി എ മുഖപത്രം യുവജനകാഹളം മുൻ ചീഫ് എഡിറ്ററും നിലവിൽ സ്റ്റേറ്റ്പി.വൈ. പി.എ ജോയിൻ്റ് ജനറൽ കോർഡിനേറ്ററും അടൂർ വെസ്റ്റ് പി.വൈ.പി.എ പ്രസിഡൻ്റുമാണ്. മറ്റൊരു ഉപാധ്യക്ഷൻ ബ്രദർ ഷോൺ ജി വിത്സൺ പത്തനാപുരം സെൻ്റർ പി വൈ പി എ സെക്രട്ടറിയാണ്. സെക്രട്ടറി മാത്യു ജോൺ മേഖലാ പി വൈ പി എ യുടെ ഇക്കഴിഞ്ഞ ടേമിലെ പബ്ലിസിറ്റി കൺവീനർ, സ്റ്റേറ്റ് പി വൈ പി എ ടാലൻ്റ് കമ്മിറ്റി അംഗം, മേഖലയുടെ യുവശബ്ദം എഡിറ്റർ, ടാലൻ്റ് സബ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിൽ മുൻകാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കുണ്ടറ സെൻ്റർ പി.വൈ.പി.എ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ജോയിൻ്റ് സെക്രട്ടറി ഇവാ. സബിൻ പാറക്കടവിൽ നിലവിൽ ആയൂർ സെൻ്റർ പി.വൈ.പി.എ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മേഖലാ പി.വൈ.പി.എ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത എക്സിക്യൂട്ടിവായി തെരഞ്ഞെടുക്കപ്പെട്ടത് ഈ സമിതിയുടെ പ്രത്യേകതയാണ്. ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ അമൃത ഷിബിൻ ഗിലെയാദാണ് ഈ സമിതിയിലെ വനിതാ സാന്നിധ്യം. ട്രഷറർ ബിബിൻ സാം വെട്ടിക്കൽ, ഇക്കഴിഞ്ഞ മേഖലാ പി വൈ പി എ സമിതിയുടെ ജോയിൻ്റ് സെക്രട്ടറി, മുൻ സ്റ്റേറ്റ്പി.വൈ.പി.എ അസ്സിറ്റൻ്റ് ഓഫീസ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐ.പി.സി രെഹബോത്ത് തൃക്കണ്ണമംഗൽ പി.വൈ.പി.എ സെക്രട്ടറിയാണ്. പബ്ലിസിറ്റി കൺവീനർ എബിൻ പൊന്നച്ചൻ, ദീർഘവർഷങ്ങൾ മേഖലാ പി.വൈ.പി.എ കൗൺസിൽ മെമ്പറായി വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സ്റ്റേറ്റ് പി.വൈ.പി.എ മുഖപത്രം യുവജനകാഹളത്തിൻ്റെ ചീഫ് എഡിറ്ററും കുണ്ടറ സെൻ്റർ പി.വൈ.പി.എ യുടെ പ്രസിഡൻ്റുമാണ്. ഐ.പി.സി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾസ് അസോസിയേഷൻ ട്രഷറർ ഫിന്നി പി മാത്യു ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ചു. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബോബൻ ക്ലീറ്റസ്, തോമസ് ജോൺ, കൊട്ടാരക്കര മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ ആക്ടിംഗ് സെക്രട്ടറി ജേക്കബ് ജോൺ ഏഴംകുളം, കൊട്ടാരക്കര മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ ട്രഷറർ അലക്സാണ്ടർ എ എന്നിവർ ഇലക്ഷൻ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.