എക്സോഡ്സ് 2025: കുവൈറ്റ് മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണർവിന്റെ വേദിയായി ദ്വിദിന കൺവെൻഷൻ സമാപിച്ചു

കുവൈത്ത്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും മലങ്കര ക്രിസ്ത്യൻ ചർച്ച് കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച EXODUS 2025 ആത്മീയ സംഗമത്തിന് അനുഗ്രഹ സമാപ്തി. സെപ്റ്റംബർ 13, 14 (ശനിയാഴ്ചയും ഞായറാഴ്ചയും) തീയതികളിൽ അബ്ബാസിയയിലെ പീസ് ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടന്ന യോഗം എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 8:30 വരെ നടന്നു. ദ്വിദിന കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ജോയ് പാറയ്ക്കൽ ദൈവവചനം പങ്കുവെച്ചു. ഗാന ശ്രുശ്രൂഷയ്ക്ക് കെ. ഇ. ക്വയറും, എം.സി.സി. സിംഗേഴ്സും നേതൃത്വം നൽകി .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.