ഐ.പി.സി അയർലൻഡ് & ഇ.യു റീജിയൻ മൂന്നാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി.
ഡബ്ലിൻ : ഐ.പ.സി അയർലൻഡ് & ഇയു റീജിയൻ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ ഡബ്ലിനിലെ സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹമായി നടക്കുവാൻ ഇടയായി.
ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡൻറ് പാസ്റ്റർ സി.റ്റി എബ്രഹാം അഞ്ചാം തീയതി വെള്ളിയാഴ്ച അഞ്ചരയ്ക്ക് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു അധ്യക്ഷത വഹിച്ചു. മുഖ്യ പ്രാസംഗികരായി പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡൻറ്) പാസ്റ്റർ ബാബു ജോൺ ( യു.എസ്.എ) എന്നിവർ വിവിധ സെക്ഷനുകളിൽ അനുഗ്രഹീത വചനപ്രഘോഷണം നിർവഹിച്ചു. അധികം താമസം ഇല്ലാത്ത നമ്മുടെ കർത്താവിൻറെ വരവിനായി നാം എങ്ങനെ ഒരുങ്ങണമെന്നും നമുക്ക് ദൈവം നൽകിയ സ്വപ്നങ്ങളും വാഗ്ദത്തങ്ങളും നാം പ്രാപിച്ച് എടുക്കണമെന്നും സുവിശേഷീകരണത്തിൽ വിശ്വാസികളുടെ പ്രാധാന്യതയും ആയിരുന്നു മുഖ്യ സന്ദേശങ്ങൾ. ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 ക്ക് റീജിയൻ പാസ്റ്റെർസ് മീറ്റിങ്ങിനെ തുടർന്ന് പാസ്റ്റർ ജോബി സാമുവേൽന്റെ അധ്യക്ഷതയ്യിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു ജോൺ പാസ്റ്റർ കെ കോശി എന്നിവർ വചനം ശിശ്രുഷിച്ചു. ഉച്ചയ്ക്കുശേഷം പുത്രിക സംഘടനകൾ ആയ ലേഡീസ് ഫെല്ലോഷിപ്പ് സൺഡേസ്കൂൾ
പി.വൈ.പി.എ എന്നിവയുടെ വാർഷിക യോഗങ്ങൾ നടക്കുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന റീജിയൻ പി.വൈ.പി.എ ടാലന്റ് ടെസ്റ്റ് വിജയികൾക്കും സൺഡേ സ്കൂൾ എക്സാം ജേതാക്കൾക്കും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. റീജണിൽ ആദ്യമായി ഐ.പി.സി സൺഡേസ്കൂൾ 15 ക്ലാസുകളും പൂർത്തീകരിച്ച മിസ് ബ്ലെസ്സി മാത്യുവിന് പ്രത്യേക അനുമോദനം നൽകി അഭിനന്ദിച്ചു.
സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ഷേർളി അനിയൻ അനുഗ്രഹീത വചന സന്ദേശം നൽകുകയും റീജ്യൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വൈകിട്ട് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ജിജി.എം.വർഗീസ് അധ്യക്ഷത വഹിക്കുകയും റീജിയൻ ന്യൂസ് ലെറ്ററും, 2026 റീജിയൻ കലണ്ടറും പാസ്റ്റർ സി.റ്റി എബ്രഹാം പ്രകാശനം നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ ബാബു ജോൺ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനം ശിശ്രുഷിച്ചു.
ഏഴാം തീയതി ഞായറാഴ്ച റീജൺ സെക്രട്ടറി പാസ്റ്റർ സാനു മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇ യു റീജിയണിലെ 16 ചർച്ചകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. റീജിയൻ പ്രസിഡൻറ് പാസ്റ്റർ സി.റ്റി എബ്രഹാം കർതൃമേശയ്ക്ക് നേതൃത്വം നൽകി. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുള്ള ഐപിസി അയർലൻഡ് & ഇയു റീജിയൻ കൊയർ അനുഗ്രഹീത ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പേഴ്‌സണലൈസ്ഡ് മെഡിസിനിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ ജെൻസി രാജന് പ്രത്യേക അനുമോദനം നൽകി അഭിനന്ദിച്ചു. ഐ.പി.സി അയർലൻഡ് & ഇയു റീജിയന്റെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മോറിയ ബൈബിൾ സെമിനാരിയെ കുറിച്ചുള്ള വിശദീകരണം പാസ്റ്റർ ജോബി ശമുവൽ നൽകുകയുണ്ടായി. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കൺവെൻഷനിൽ കടന്നു വന്നു സംബന്ധിച്ച ഏവർക്കും ആത്മീക പ്രചോദനമായി മാറുവാൻ സ്വർഗത്തിലെ ദൈവം ഇടയാക്കി.

- Advertisement -

Comments are closed, but trackbacks and pingbacks are open.