ഐപിസി കുവൈറ്റ് ചർച്ച് വാർഷിക കൺവെൻഷൻ 2025 നാളെ ആരംഭിക്കും

 

കുവൈത്ത് സിറ്റി: ഐപിസി കുവൈറ്റ് ചർച്ച് 2025-ൽ ഒരുക്കുന്ന വാർഷിക കൺവെൻഷൻ സെപ്റ്റംബർ 9, 10, 11, 12 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ നടക്കുന്ന കൺവെൻഷൻ എല്ലാ ദിവസവും വൈകുന്നേരം 7:00 മുതൽ രാത്രി 9:30 വരെയുള്ള സമയങ്ങളിൽ നടക്കും.

ഈ അനുഗ്രഹീത സമ്മേളനങ്ങൾക്ക് അതിഥി പ്രഭാഷകനായി പാസ്റ്റർ ഷിബു തോമസ്( യുഎസ്എ) പ്രസംഗിക്കും. ഐപിസി കുവൈറ്റ് ചർച്ച് ഗായകസംഘത്തോടൊപ്പം സുവിശേഷകനായ ജിസൺ ആന്റണി ഗാനശുശ്രൂഷ നയിക്കും. ഈ പ്രത്യേക സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു എന്ന് അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.