പി.വൈ.പി.എ യൂ.എ.ഇ റീജിയൻ താലന്തു പരിശോധനക്ക് അനുഗ്രഹ സമാപ്തി
ഷാർജ: പി.വൈ.പി.എ യൂ.എ.ഇ റീജിയൻ താലന്തു പരിശോധന സെപ്റ്റംബർ 5ന് ഷാർജ യൂണിയൻ ചർച്ചിൽ വച്ച് അനുഗ്രഹമായി നടക്കുവാൻ ഇടയായി. ഐ.പി.സി യൂ.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് താലന്തു പരിശോധന പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യതു. 36 ലോക്കൽ സഭകളിൽ നിന്ന് 500 ഓളം മത്സരാർത്ഥികൾ തങ്ങളുടെ താലന്തുകൾ വിനിയോഗിക്കുകയും ചെയ്തു. ഈ താലന്തു പരിശോധനയിൽ, മലയാളം ഗ്രൂപ്പ് സോങ്ങിൽ 1-ാം സ്ഥാനം ഐപിസി അജ്‌മാൻ സഭയും, 2-ാം സ്ഥാനം ഷാർജ കാർമേൽ സഭയും, 3-ാം സ്ഥാനം ദുബായ് എബൻ ഏസർ സഭയും നേടി. ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്ങിൽ 1-ാം സ്ഥാനം ഐപിസി ഷാർജ സഭയും, 2-ാം സ്ഥാനം ഷാർജ എലീം സഭയും, 3-ാം സ്ഥാനം അൽഐൻ എബൻ ഏസർ സഭയും നേടി. ഗ്രൂപ്പ് ബൈബിൾ ക്വിസ്സിൽ 1-ാം സ്ഥാനം ഷാർജ വർഷിപ് സെന്റർ സഭയും, 2-ാം സ്ഥാനം ദുബായ് ബേർശേബാ സഭയും, 3-ാം സ്ഥാനം അബുദാബി ഐപിസി സഭയും നേടി. ജോ മാത്യൂ ടാലെന്റ്റ് കൺവീനർ ആയി പ്രവർത്തിച്ചു. പി.വൈ.പി.എ യൂ.എ.ഇ റീജിയൻ എക്സിക്യൂട്ടീവിസായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ , റ്റോജോ തോമസ്, റോബിൻ ലൂക്ക്, എബി ഡാനിയേൽ, സഞ്ജു ചെറിയാൻ, ലിന്റു ജോൺ എന്നിവർ താലന്തു പരിശോധനക്ക് നേതൃത്വം നൽകി.

- Advertisement -

Comments are closed, but trackbacks and pingbacks are open.