എക്സോഡ്സ് 2025: കുവൈറ്റ് മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണർവിന്റെ വേദിയായി ദ്വിദിന കൺവെൻഷൻ

കുവൈത്ത്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും മലങ്കര ക്രിസ്ത്യൻ ചർച്ച് കുവൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന EXODUS 2025 ആത്മീയ സംഗമം സെപ്റ്റംബർ 13, 14 തീയതികളിൽ അബ്ബാസിയയിലെ പീസ് ഫെലോഷിപ്പ് ചർച്ചിൽ നടക്കും. ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6 മുതൽ 8:30 വരെ നടക്കുന്ന ഈ കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ജോയ് പാറയ്ക്കൽ ദൈവവചനം പങ്കുവെക്കും.

ഗാന ശ്രുശ്രൂഷയ്ക്ക് കെ. ഇ. ക്വയറും, എം.സി.സി. സിംഗേഴ്സും നേതൃത്വം നൽകും. ദൈവവചനത്തിന്റെ ആഴങ്ങളിൽ വേരൂന്നുവാനും ആത്മസാന്നിധ്യം അനുഭവിക്കാനും ഏവരെയും കുടുംബത്തോടൊപ്പം സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്:  +965 9885 6270

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.