ദോഹ ഐ.പി.സി ഒരുക്കുന്ന ഏഴു ദിന ദൈവവചന പഠന ക്ലാസ്സുകളും, ഉപവാസ പ്രാർത്ഥനയും ഇന്നു മുതൽ

KE NEWS DESK

ഖത്തർ: ദോഹ ഐ പി സി സഭയുടെ ഒരുക്കുന്ന ബൈബിൾ സ്റ്റഡിയും ഉപവാസ പ്രാർത്ഥനയും 2025 സെപ്റ്റംബർ 6 മുതൽ 12 വരെ നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ദോഹ ഐ പി സി(IDCC Building no. 2 , Hall no. 2) ഹാളിൽ വെച്ച് വൈകിട്ട് 7.00 മണി മുതൽ 9.15 വരെ പാസ്റ്റർ അനീഷ് കൊല്ലം”അന്ത്യകാലത്തെ ആത്മീയ യുദ്ധം” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ ദോഹ ഐ പി സി ക്വയർ ഗാന ശിശ്രൂഷകൾ നിർവ്വഹിക്കും. ഖത്തറിലുള്ള എല്ലാ കർത്തൃദാസന്മാരെയും വിശ്വാസ സമൂഹത്തെയും ഈ യോഗങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സഭാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ദോഹ ഐ പി സി സഭാ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പി വി ഉമ്മൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
മുഖ്യ പ്രഭാഷകൻ പാസ്റ്റർ അനീഷ് കൊല്ലം ഇന്നലെ ദോഹയിൽ എത്തിച്ചേരുകയും , സഭാ പാസ്റ്ററും ഭാരവാഹികളും അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് പാസ്റ്റർ പി വി ഉമ്മൻ (66557797), സെക്രട്ടറി ബ്രദർ. ബിനോ എം ബേബി (66878204 )

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.