ചർച്ച് ഓഫ് ഗോഡ് (എഫ് ജി) ദുബായ് ദൈവസഭയുടെ കുടുംബസംഗമം – 2025 തിരുവല്ലയിൽ നടന്നു
വാർത്ത: ഷൈൻ നൈനാൻ, ദുബായ്.
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ദുബായ് ദൈവ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ ദുബായ് ദൈവസഭയിൽ ആരാധനയിൽ കൂടി വന്നിരുന്നവരുടെയും, ഇപ്പോൾ നാട്ടിൽ അവധിക്കു വന്ന ദൈവമക്കളുടെയും കുടുംബസംഗമം തിരുവല്ലയിൽ ക്ലബ് സെവൻ ഹോട്ടലിൽ വച്ച് നടക്കുവാൻ ഇടയായി. ദുബായ് സഭയിൽ മുൻപ് ശുശ്രൂഷിച്ച ചില ദൈവദാസന്മാരും, നാട്ടിലുള്ള ദൈവമക്കളും, ഇപ്പോൾ വിദേശത്തുള്ള ചില ദൈവമക്കളും കുടുംബ സംഗമത്തിൽ സംബന്ധിച്ചു. വളരെ അനുഗ്രഹമായ കൂട്ടായ്മയായിരുന്ന പ്രസ്തുത യോഗത്തിൽ സഭയുടെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള കമ്മറ്റി അംഗങ്ങളും, മുൻ സഭാശുശ്രൂഷകൻമാരും കുടുംബവും പങ്കെടുത്തു. ശേഷം എല്ലാവർക്കും ഒരുമിച്ചുള്ള ഫുഡ് ഫീസ്റ്റും നടന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.