യു.എ.ഇ റീജിയൻ പി.വൈ.പി.എ താലന്ത് പരിശോധന സെപ്റ്റംബർ 5ന്

ഷാർജ: ഇന്ത്യാ പെന്തകോസ്ത് ദൈവ സഭയുടെ പുത്രിക സംഘടനയായ പി വൈ പി എ യു എ ഇ റീജിയന്റെ താലന്തു പരിശോധന സെപ്റ്റംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ യൂണിയൻ ചർച്ച് ഷാർജയിൽ വെച്ചു നടക്കും. ഐ പി സി യു എ ഇ റീജിയൺ പ്രസിഡന്റ്‌ റെവ. ഡോ. വിൽ‌സൺ ജോസഫ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന മുഴുദിന പ്രോഗ്രാമിൽ 415 മൽസ്സരാർത്ഥികൾ മാറ്റുരയ്ക്കും. താലന്തു കൺവീനവർ ജോ മാത്യുവിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു എന്ന് പി വൈ പി എ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു മുണ്ടപ്ലാകൾ അറിയിച്ചു. എല്ലാ സഭകളുടെയും ആത്മാർത്ഥമായ സഹരണവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.