ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (ഐ ജി എം): പുതിയ പ്രവർത്തനം അയർലണ്ടിലെ നവനിൽ

അയർലണ്ട്: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ നാളെ ആഗസ്റ്റ് 24 മുതൽ അയർലണ്ടിലെ നവനിലും. നാളെ വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഹാൾ നവനിലെ ക്ലാർമൗണ്ടിൽ (C15 TX9T) നടക്കുന്ന പ്രാരംഭ യോഗം ഏ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്‌റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്യും. ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്‌റ്റർ ബിനിൽ എ ഫിലിപ്പ് നേതൃത്വം നൽകും. പാസ്‌റ്റർ പ്രയ്‌സ് സൈമൺ ആണ് ഐ ജി എം വർഷിപ്പ് നവന സഭയുടെ ശുശ്രൂഷകൻ.
എല്ലാ ആഴ്ചയും ബൈബിൾ സ്റ്റഡി, കോട്ടേജ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സഭായോഗം എന്നിവ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.