യു. പി. ഫ് യുഎ ഈ സ്റ്റുഡന്റസ് ക്യാമ്പിന് അനുഗ്രഹീത തുടക്കം
ഷാർജ : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ എക്സൽ വിബിഎസ് മിനിസ്ട്രീസ് ഇന്റർനാഷണൽ നയിക്കുന്ന സ്റ്റുഡന്റസ് ക്യാമ്പിന് അനുഗ്രഹീത തുടക്കം ഓഗസ്റ്റ് 21, 22, 23 (വ്യാഴം, വെള്ളി,ശനി) ദിവസങ്ങളിൽ രാവിലെ 09:00 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 04:00 മണി വരെയാണ് നടക്കുക.
‘My Compass – ജീവിത ലക്ഷ്യത്തിലേക്കുള്ള ദിശ’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പാസ്റ്റർ അനിൽ ഇലന്തൂർ (എക്സൽ മിനിസ്ട്രീസ് ഫൗണ്ടർ ഡയറക്ടർ), ബ്ളെസ്സൻ തോമസ് (എക്സൽ മിനിസ്ട്രീസ് ഓഫീസ് മാനേജർ), പാസ്റ്റർ റിബി കെനത്ത് (ഡയറക്ടർ എക്സൽ വിബിഎസ് ഇന്റർനാഷണൽ), ഡോ. സജി കുമാർ കെ പി (കോട്ടയം), പാസ്റ്റർ ഷിനു തോമസ് (കാനഡ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. വിവിധ എമിറേറ്റുകളിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിന്നും സൗജന്യ ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റവ. ഡോ. കെ ഒ മാത്യു, റവ. ഡോ. വിൽസൺ ജോസഫ്, റവ. ജേക്കബ് വർഗീസ് (പെർമനന്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്), പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡന്റ്), ഡോ. സനീഷ് മാത്യു (വൈസ് പ്രസിഡന്റ്), ബ്ളെസ്സൻ ഡാനിയേൽ (സെക്രട്ടറി), പ്രഫ. ബെന്നി ജോയിൻറ് (ട്രഷറർ), റോബിൻ കിച്ചേരി (ജോയിൻറ് ട്രഷറർ & മീഡിയ കോഓർഡിനേറ്റർ), പാസ്റ്റർ ജോൺ മാത്യു (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബെൻസ് ജോർജ്, പാസ്റ്റർ നിഷാന്ത് എം ജോർജ് (ക്യാമ്പ് കോഓർഡിനേറ്റേഴ്സ്), ജേക്കബ് ജോൺസൺ, യൂജിൻ കോണ്സെൽ (ഓഡിറ്റേഴ്സ്) എന്നീവരടങ്ങിയ യുപിഎഫ് എക്സിക്യൂട്ടീവ് കമ്മറ്റി
നേതൃത്വം നൽകി കൊണ്ടിരിക്കുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.