സുവിശേഷ മഹായോഗവും ഉപവാസ പ്രാർത്ഥനയും

കൊല്ല കടവ് : ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 മുതൽ 23 വരെ വൈകിട്ട്  6:00 മുതൽ 9. 00 മണിവരെ കർത്താവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ മഹായോഗവും ഉപവാസ പ്രാർത്ഥനയും നടത്തപ്പെടുന്നു. റവ: സാജു ചാത്തന്നൂർ, റവ. ഡോ. ജോൺ. കെ. മാത്യു എന്നിവർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ഷൈജു തങ്കച്ചൻ ( എ ജി ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ) ഉദ്ഘാടനം നിർവഹിക്കും. റവ. ഡോ. എം ഡി തോമസുകുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇറ്റേണൽ വോയിസ്‌ – മാവേലിക്കര ഗാനശുശ്രുഷ നിർവഹിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10:00 മുതൽ 1:00 മണി വരെ ചർച്ചിൽ ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ക്രൈസ്തവ എഴുത്തുപുര ഈ മീറ്റിംഗുകൾ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.