ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ മുഖപത്രിക ‘നമ്മ സുവർത്തെ’പ്രകാശനം ചെയ്തു.

ബാംഗ്ലൂർ : ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ മുഖപത്രികയായ ‘നമ്മ സുവർത്തെ’ യുടെ ഈ പ്രവർത്തന വർഷത്തിലെ ആദ്യലക്കം പുറത്തിറക്കി. ഐപിസി വിവേക് നഗർ സഭയിൽ നടന്ന ശുശ്രൂഷകന്മാരുടെ സമ്മേളനത്തിൽ സെന്റർ ശുശ്രൂഷകൻ പാ. കെ എസ് ജോസഫ് ‘യഥാർത്ഥ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ അധിഷ്ഠിതമായ ഈ ലക്കത്തിലെ പത്രികയെയും, എഡിറ്റോറിയൽ ബോർഡിനെയും പ്രാർത്ഥിച്ചു ദൈവ കരങ്ങളിൽ സമർപ്പിച്ചു. പാ. കെ എസ് ജോസഫ്, പാ. ഐസക് വർഗീസ്, പാ. ഗ്രേസ്സൺ ഡി തോമസ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ‘നമ്മ സുവർത്തെ’ യുടെ പുതിയ പ്രവർത്തന വർഷത്തിലെ ചീഫ് എഡിറ്ററായി പാ. ജോമോൻ ജേക്കബും, അസോസിയേറ്റ് എഡിറ്റേഴ്സ് ആയി പാ. ബ്ലെസ്സൺ തോമസ്, ബ്ര. ലിനു കോശിയും പ്രവർത്തിക്കുന്നു. മാനേജരായി ബ്ര. റെജി ജോർജ്ജും, സർക്കുലേഷൻ ഇൻ ചാർജ് ആയി ബ്ര. ലാലു വർഗീസും നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading