പുനലൂർ സബ് റീജിയൻ കരവാളൂർ വൈഎംസിഎയിൽ ദേശീയോദ്ഗ്രഥന ശില്പശാല സംഘടിപ്പിച്ചു

ഭാരത സ്വാതന്ത്ര്യത്തിനും ആധുനിക ഭാരതം കെട്ടിപ്പെടുന്നെങ്കിലും വൈഎംസിഎ യുടെ പങ്ക് പ്രശംസനീയം: അഡ്വ.ജോസഫ് നെല്ലാനിക്കൻ

കരവാളൂർ: വൈഎംസിഎ പുനലൂർ സബ് റീജിയൻ്റെആഭിമുഖ്യത്തിൽ കരവാളൂർ വൈഎംസിഎയിൽ നടന്ന ദേശീയോദ്ഗ്രഥന ശില്പശാല വൈഎംസിഎ മുൻ ദേശീയ നിർവാഹക സമിതി അംഗം അഡ്വ.ജോസഫ് നെല്ലാനിക്കൻ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ദേശീയ നേതാക്കളായ എസ്. കെ. ദത്ത, കെ. ടി. പോൾ എന്നിവർ മഹാത്മാഗാന്ധിയോടൊപ്പം വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ പഞ്ചവത്സര പദ്ധതി ഉൾപ്പെടെ പ്രായോഗികമാക്കാൻ വൈഎംസിഎ പ്രസ്ഥാനം മുന്നിട്ടിറങ്ങിയതായും അദ്ദേഹം പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാംം മാത്യു അധ്യക്ഷത വഹിച്ചു. റവ. മനു എബ്രഹാം, കരവാളൂർ വൈഎംസിഎ പ്രസിഡൻ്റ് ഫിലിപ്പ്.കെ.ജോൺ, എക്യൂമെനിക്കൽ സെൻ്റർ ചെയർമാൻ എൽ. തങ്കച്ചൻ, സി. പി. ശാമുവേൽ,സഖറിയ വർഗീസ്, ഷിബു കെ. ജോർജ്, ബിനു കെ. ജോൺ, സജി ലൂക്കോസ്, പി.ഒ.ജോൺ, ലീലാമ്മ ജോർജ്, ജോബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.