ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ സ്ഥാപകൻ പാസ്റ്റർ എം. എം. ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

വാഴൂർ : ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ സ്ഥാപകനും ജനറൽ പ്രസിഡന്റുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ കണ്ണന്താനം, 89 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ട് വരുകയും സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ വച്ച് നടത്തും.

ഭാര്യ: പരേതയായ കർത്തൃദാസി ശ്രീമതി മേരിക്കുട്ടി ചാക്കോ. മക്കൾ : ജെസ്സി ജോൺ, ഷേർളി പോൾ ,സുജ സാബു, ജോൺസൻ ജേക്കബ് കണ്ണന്താനം , ബിജു ജേക്കബ് കണ്ണന്താനം, ഷിജു ജേക്കബ് കണ്ണന്താനം. മരുമക്കൾ : ജോൺ ചാക്കോ, പോൾ കെ വർഗീസ് , സാബു ഓതറ, എൽസമ്മ ജോൺസൻ, റെജി ബിജു, ഷിബി ഷിജു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.