ലെറ്റ്സി പ്രീ മാരിറ്റൽ കൗൺസിലിംഗ് വെബിനാർ ഓഗസ്റ്റ് 15ന്
കായംകുളം: വർദ്ധിച്ചുവരുന്ന ദാമ്പത്തിക ബന്ധങ്ങളുടെ തകർച്ചയ്ക്കു തടയിടുവാനും വിരാമം കുറിക്കുവാനും കൗൺസിലിംഗ് രംഗത്ത് പ്രത്യേകം പ്രാവീണ്യം ആവശ്യമായ കാലമാണ്. കാലഘട്ടത്തിനനുസരിച്ച് കാര്യങ്ങൾ വിലയിരുത്തി പ്രതിവിധികൾ കണ്ടെത്തുവാൻ ലൈഫ് എൻറിച്ച്മെന്റ് ട്രെയിനിങ് & കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് വെബിനാർ ഓഗസ്റ്റ് 15ന് വൈകിട്ട് ഇന്ത്യൻ സമയം 7-9 വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഡോ. തോമസ് ഇടിക്കുള (ഹാർവാഡ് യൂണിവേഴ്സിറ്റി), ഡോ. സിനോജ് ജോർജ് (ഡയറക്ടർ ലെറ്റ് സി) എന്നിവർ ക്ലാസുകൾ നയിക്കും. സഭാ ശുശ്രൂഷകന്മാർക്കും കൗൺസിലർമാർക്കും വേദ അധ്യാപകർക്കും ലീഡേഴ്സിനും വേണ്ടി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഈ വെബിനാറാണിത്.

- Advertisement -

Comments are closed, but trackbacks and pingbacks are open.