വൈ.എം.സി.എ കൊല്ലം സബ് റീജിയണൽ ചെയർമാൻ കുളക്കട പാറവിള വീട്ടിൽ കുളക്കട രാജു(65) അക്കരെ നാട്ടിൽ

കൊട്ടാരക്കര : കേരള കോൺഗ്രസ് സംസ്ഥാന ഉപദേഷ്ടാവും വൈ.എം.സി.എ കൊല്ലം സബ് റീജിയണൽ ചെയർമാനും മുതിർന്ന യു.ഡി.എഫ് നേതാവുമായ കൊട്ടാരക്കര, കുളക്കട കിഴക്ക്, പാറവിള വീട്ടിൽ കുളക്കട രാജു (65) വിന്റെ സംസ്കാര ചടങ്ങുകൾ ആഗസ്റ്റ് 5 ചൊവ്വഴ്ച നടക്കും. രാവിലെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി കുളക്കട കിഴക്ക് വൈ.എം.സി.എ ഹാളിൽ എത്തിക്കുന്ന ഭൗതിക ശരീരം രാവിലെ 8:00 മണി മുതൽ 9:00 മണിവരെ അവിടെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9:00 മണി മുതൽ ഉച്ചയ്ക്കുശേഷം 3:00 മണിവരെ വസതിയിൽ പൊതുദർശനം. തുടർന്ന് വൈകുന്നേരം 4:00 മണിക്ക് കുളക്കട, മലപ്പാറ സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കാരം. സംസ്കാര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 5:30 ന് കുളക്കട കിഴക്ക്, കുറക്കോട്ടുവിള ജംഗ്ഷനിൽ സർവ്വകക്ഷി അനുശോചന യോഗം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.