ആലപ്പുഴ വെസ്റ്റ് സെന്റർ പിവൈപിഎയ്ക്ക് പുതിയ നേതൃത്വം
ആലപ്പുഴ വെസ്റ്റ് സെന്റർ പി വൈ പി എ ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങൾ- രക്ഷാധികാരി:പാസ്റ്റർ ഏബ്രഹാം ജോർജ്, പ്രസിഡന്റ്: അബി വർഗീസ്, ചേപ്പാട്, വൈസ് പ്രസിഡൻ്റ്: ബ്രദർ ഡെന്നി ജോണി, കാഞ്ഞൂർ, സെക്രട്ടറി:ബ്രദർ മിജോയ് ടി. മോൻസി,തിരുവമ്പാടി, ജോ.സെക്രട്ടറി: ബ്രദർ ജീവൻ സേതു, പരിമണം, ട്രഷറർ: ബ്രദർ ജെസ്റ്റിൻ കെ. യോഹന്നാൻ, കാർത്തികപ്പള്ളി, പബ്ലിസിറ്റി കൺവീനർ:ബ്രദർ കെസിൻ ബി. ഡാനിയേൽ, ചേപ്പാട്, താലന്ത് കൺവീനർ:ബ്രദർ വിഷ്ണു യു, തടുത്തുവെളി, സ്റ്റേറ്റ് പ്രതിനിധി: ബ്രദർ ജോബി ജോൺ, ശാലേം കരുവാറ്റ, കമ്മിറ്റി അംഗങ്ങൾ: ആഗ്നസ്. എസ് മുതുകുളം, ജേർളി ഡാനിയേൽ മുതുകുളം, ബ്ലെസ്സൺ ജേക്കബ്, കണ്ണമംഗലം, ജോയൽ എം. വർഗീസ്, കാഞ്ഞൂർ, സെബിൻ സാം ജോർജ്, തോട്ടപ്പള്ളി.
ആലപ്പുഴ വെസ്റ്റ് സെന്റർ പിവൈപി എ യുടെ പ്രവർത്തന ഉദ്ഘാടനം 2025 ഓഗസ്റ്റ് 3ന് വൈകുന്നേരം 3:30 pm ന് ഐപിസി ഗിൽഗാൽ കാർത്തികപള്ളി സഭയിൽ വെച്ച് നടന്നു. ഡിസ്ട്രിക്ട് പി വൈ പി എ പ്രസിഡന്റ് ബ്രദർ അബിമോൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ഉപാധ്യക്ഷനും സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യുകയും ദൈവവചനംസംസാരിക്കുകയും തിരഞ്ഞെടുത്ത ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു

- Advertisement -

Comments are closed, but trackbacks and pingbacks are open.