പാസ്റ്റർ മാത്യു.ഡി.ജോർജിന്റെ ആത്മീയ മേൽനോട്ടത്തിൽ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലഡൽഫിയയ്ക്ക് (പി.സി.പി) പുതിയ നേതൃത്വം.
വാർത്ത : ബോസി ചാണ്ടപ്പിള്ള (ചർച്ച് സെക്രട്ടറി)
ഫിലഡൽഫിയ: പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലഡൽഫിയയ്ക്ക് (പിസിപി) പുതിയ നേതൃത്വം നിലവിൽ വന്നു. ആത്മീയ ശ്രൂഷയിൽ പാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരുന്ന പാസ്റ്റർ ജെയിം ജോണിന് പകരം, പാസ്റ്റർ മാത്യു ഡി ജോർജിനെ സഭയുടെ സീനിയർ പാസ്റ്ററും സഭാ ഭരണസമിതിയുടെ പ്രസിഡൻ്റുമായി നിയമിച്ചു. പാസ്റ്റർ മാത്യു.ഡി.ജോർജ്ജ് (പിഎച്ച്ഡി കാൻഡിഡേറ്റ്, ഈസ്റ്റേൺ യൂണിവേഴ്സിറ്റി) ഭാര്യ ജെസ്ലി, മക്കളായ നഥാൻ, ഈഡൻ, എലിസബത്ത്, ബെഥാനി എന്നിവരോടൊപ്പം ഹണ്ടിംഗ്ഡൺ വാലി താമസിക്കുന്നു. പാസ്റ്റർ ജോർജ്ജ്, വളരെ ചെറുപ്പത്തിൽ തന്നെ ശുശ്രൂഷയിലേക്കുള്ള ദൈവ വിളി ഉൾക്കൊള്ളുകയും, ദൈവ ശുശ്രൂഷയ്ക്കായി ജീവിതം സ്വയം സമർപ്പിക്കുകയും ചെയ്തു. പെൻസിൽവാനിയായിലെ ഫീനിക്സ് വില്ലിലെ വാലി ഫോർജ് സർവകലാശാലയിൽ നിന്ന് 2000 ൽ ബാച്‌ലർ ഓഫ് റിലീജിയസ് എഡ്യൂക്കേഷൻ(B .R .E) ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം ഉപരിപഠനവും തുടരുകയും, 2004-ൽ പാമർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം നേടുകയും ചെയ്തു. ചെസ്റ്റ്നട്ട് ഹിൽ കോളേജിൽ നിന്ന്, നിലവിൽ പി.എ യിലെ ഹാറ്റ്ബോറോ-ഹോർഷാം സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ
ഇ.എൽ.ഡി അധ്യാപകനും കോർഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയയുടെ പാസ്റ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ്, 24 വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന ഒരു സഭയായ ലെവിറ്റൗൺ ചർച്ച് ഓഫ് ഗോഡിൻ്റെ പാസ്റ്ററായും ഫിലാഡൽഫിയയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ഡിസ്ട്രിക്റ്റ് ഓവർസിയറായും പാസ്റ്റർ ജോർജ് സേവനമനുഷ്ഠിച്ചു. ഇടവക ശുശ്രൂഷയ്‌ക്കൊപ്പം, മാത്യു ഇപ്പോൾ പെൻസിൽവാനിയ ചർച്ച് ഓഫ് ഗോഡിൻ്റെ ‘ഇവാഞ്ചലിസം ആൻഡ് ചർച്ച് പ്ലാൻ്റിംഗ് ബോർഡി’ലും, ജോൺസ്‌ടൗണിലെ പെനിയൽ ട്രീറ്റ്‌മെൻ്റ് സെൻ്ററിൻ്റെ ഡയറക്ടർ ബോർഡിലും, പാമർ തിയോളജിക്കൽ സെമിനാരിയിലെ അലുംനി കെയർ ആൻഡ് സെമിനാരി എൻഗേജ്‌മെൻ്റ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. യഥാർത്ഥ ക്രിസ്തീയ ബന്ധങ്ങൾക്കും, ആത്മീയതയിലെ ആധികാരികതയ്ക്കും, കൃപാവരങ്ങൾക്കും പ്രാധാന്യം നൽകുന്ന പാസ്റ്റർ ജോർജിന്റെ ആത്മീയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ” നിലവിൽ, ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ മാരിയേജ് ആൻഡ് ഫാമിലി തെറാപ്പിയിൽ പിഎച്ച്ഡി ബിരുദത്തിൻ്റെ പ്രബന്ധ ഘട്ടത്തിലാണ് മാത്യു. “ലോകത്തിന് സുവാർത്ത ആവശ്യമാണ്, യേശുക്രിസ്തുവിൻ്റെ സുവിശേഷത്തേക്കാൾ മികച്ചതായി ഒന്നുമില്ല” എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജൂലായ് 13-ാം തീയതി ഞായറാഴ്ചയായിരുന്നു പാസ്റ്റർ ജോർജിൻ്റെ പാസ്റ്ററൽ സ്ഥാനാരോഹണം നടന്നത്. ചർച്ച് ഓഫ് ഗോഡ് പെൻസിൽവാനിയ സ്റ്റേറ്റ് ഓവർസിയർ ബിഷപ്പ് ഷിയാഹ്യൂസ് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി. ബിഷപ്പ് ഷിയാ ഹ്യൂസ്, പ്രാർത്ഥിക്കുകയും, ആത്മീയ സന്ദേശങ്ങളും, ഉപദേശങ്ങളും ആശംസകളും നൽകുകയും ചെയ്തു, പി.സി.പി. യുടെ സ്ഥാപകനും സീനിയർ പാസ്റ്റർഉംമായ ചെറിയാൻ പി. ചെറിയാൻ ചടങ്ങിൽ സംബന്ധിച്ചു. ചർച്ച് സെക്രട്ടറി ബ്രദർ. ബോസി ചാണ്ടപ്പിള്ള ചടങ്ങിൽ ആശംസകൾ നേർന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.