ഐ.പി.സി ഹൈറേഞ്ച് മേഖല ശുശ്രുഷക കുടുംബ സംഗമത്തിന് അനുഗ്രഹീത സമാപനം

കുമളി : ഐപിസി ഹൈറേഞ്ച് മേഖല ശുശ്രുഷക കുടുംബ സംഗമത്തിന് അനുഗ്രഹീത സമാപനം. ഇന്ന് രാവിലെ 10 മണിമുതൽ 1 മണിവരെ
ഐപിസി ബെഥെൽ ചർച്ച് കൊച്ചറ(കുമളി സെന്റർ ) സഭയിൽ വച്ചാണ് യോഗം നടന്നത്. പാസ്റ്റർ എം. ഐ കുര്യന്റെ(വൈസ് പ്രസിഡന്റ്,ഐപിസി ഹൈറേഞ്ച് മേഖല) അധ്യക്ഷതയിൽ പാസ്റ്റർ ഓ.കുഞ്ഞുമോൻ(പ്രസിഡന്റ്,ഐ.പി.സി ഹൈറേഞ്ച് മേഖല) ഉദ്ഘാടനം ചെയ്തു. പാസ്റ്റർ തോമസ് എബ്രഹാം(ജോയിന്റ് സെക്രട്ടറി, ഐ.പി.സി ഹൈറേഞ്ച് മേഖല) സ്വാഗതം പറയുകയും, പാസ്റ്റർ കെ. കെ സാംകുട്ടി (സെക്രട്ടറി,ഐപിസി ഹൈറേഞ്ച് മേഖല) സങ്കീർത്തനം വായിക്കുകയും ചെയ്തു. പാസ്റ്റർമാരായ ജോസഫ് ജോൺ(മെമ്പർ, ഐപിസി സ്റ്റേറ്റ് കൗൺസിൽ), ബിജു എം. ആർ(വൈസ് പ്രസിഡന്റ്, ഐപിസി ഉടുമ്പൻ ചോല ഏരിയ)എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിലിപ്പ് പി. തോമസ് (വൈസ് പ്രസിഡന്റ്, ഐപിസി ജനറൽ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജോബ് ഏലപ്പാറ, ജോമോൻ റ്റി. പി എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. രഞ്ജിത്ത് പി. ദാസ് (ട്രഷറര്‍,ഐപിസി ഹൈറേഞ്ച് മേഖല) നന്ദി അറിയിച്ചു . പാസ്റ്റർ കെ. വി വർക്കിയുടെ( രക്ഷാധികാരി,ഐപിസി ഹൈറേഞ്ച് മേഖല) പ്രാർത്ഥനയോടും ആശിർവാദത്തോടും ശുശ്രുഷക സമ്മേളനം സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.