ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി 2025 ആനുവൽ കൺവെൻഷൻ:ഓഗസ്റ്റ് 01, 02 തീയതികളിൽ
എഡ്മണ്ടൺ: ദൈവഹിതം ആയാൽ ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആനുവൽ കൺവെൻഷൻ 2025 ഓഗസ്റ്റ് 01, 02 തീയതികളിൽ വൈകിട്ട് 7:00 മണി മുതൽ 09:00 മണിവരെ നടത്തപ്പെടും. അനുഗ്രഹിത കർത്താവിന്റെ ദാസൻ പാസ്റ്റർ ടി ജെ സാമുവൽ മുഖ്യ അതിഥി ആയിരിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ മനീഷ് തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ചർച്ച് കൊയർ ടീം പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗാനശുശ്രൂഷകൾ നയിക്കും. ജോയൽ തോമസ്, സന്തോഷ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.