ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഇന്റർനാഷണൽ റൈറ്റേഴ്‌സ് ഫെലോഷിപ്പ് അവാർഡ് സൂസൻ ബി ജോണിന് ലഭിച്ചു
KE NEWS DESK
ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഇന്റർനാഷണൽ റൈറ്റേഴ്‌സ് ഫെലോഷിപ്പ് അവാർഡ് സൂസൻ ബി ജോണിന് ലഭിച്ചു. ജൂലൈ 10 മുതൽ 13 വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള ഹണ്ടിങ്‌ടൺ ഹിൽട്ടൺ ഹോട്ടലിൽ വച്ച് നടന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിൽ ഡോ.ജോർജ് ഫിലിപ്പ് സൂസൻ ബി ജോണിന് അവാർഡ് സമ്മാനിച്ചു.അഞ്ഞൂറിലധികം പാട്ടുകളും നൂറോളം കവിതകളും നാലു പുസ്തകങ്ങളും എഴുതിയിട്ടുള്ള സൂസൻ ബി ജോൺ പെന്തക്കോസ്ത് എഴുത്തുകാരുടെ ഇടയിൽ സുപരിചിതയാണ്. വിവിധ പെന്തക്കോസ്തു കോൺഫറൻസുകളിൽ തീം സോങ് എഴുതിയിട്ടുണ്ട്. അനവധി സീഡികളും ഓഡിയോ വിഷ്വൽ ഗാനങ്ങളും റിലീസ് ചെയ്തതിന്റെ അംഗീകാരമാണ് ഈ അവാർഡ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.