ഐപിസി കുവൈത്ത് കൺവൻഷൻ 2025: ആത്മീയ ഉണർവിന്റെ ദിനങ്ങൾ

കുവൈറ്റ്: ഐപിസി കുവൈത്ത് കൺവൻഷൻ 2025 സെപ്റ്റംബർ 9, 10, 11, 12 തീയതികളിൽ വൈകുന്നേരം 7:00 മുതൽ 9:30 വരെ കുവൈത്ത് സിറ്റിയിലെ NECK Church and Parish Hall-ൽ വേദിയാകുന്നു. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ ആരാധനയ്ക്ക് നേതൃത്വം നൽകുന്നത് ബ്ര. ജിസ്സൺ ആന്റണിയും ഐപിസി കുവൈത്ത് ക്വയർ സംഘവുമാണ്.

പ്രമുഖ വചന ശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ, യു എസ് എ) മുഖ്യ സന്ദേശം നൽകും. ആത്മീയതയും അനുഗ്രഹവും നിറഞ്ഞ ഈ കൺവൻഷനിൽ പങ്കെടുക്കാൻ എല്ലാവരെയും ഐപിസി കുവൈത്ത് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +965 9786 9964 / 965 9777 5648

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.