വീജ്ഞാനവീഥി: ദൈവത്തിന്റെ കോഡിങ് | ഡോ. ബ്ലെസൺ ജോർജ്ജ്

വീജ്ഞാനവീഥി  : ഡോ. ബ്ലെസൺ ജോർജ്ജ് 

ഇന്നത്തെ സാങ്കേതിക ലോകത്ത് പ്രോഗ്രാമിങ് അഥവാ കോഡിങ് ഓരോരുത്തർക്കും സുപരിചിതമാണ്. നമുക്ക് ചുറ്റുമുള്ള മൊബൈൽ ഫോൺ, ടെലിവിഷൻ, ഓട്ടോമാറ്റിക് വാഷിങ് മെഷീൻ തുടങ്ങി അനവധി ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് അതിന്റെ നിർമ്മാതാക്കൾ അതിനായി എഴുതിയ കോഡുകൾ പ്രകാരമാണ്. ഓരോ ഉപകരണത്തിനും അതിന്റെ ‘ചിപ്പിന്റെ’ ഉള്ളിലായാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ, മനുഷ്യനിലും കോഡ് ഉണ്ടോ? ഉറപ്പായും ഉണ്ട്. മനുഷ്യശരീരത്തെ നിയന്ത്രിക്കുന്ന അതിപ്രഭാവശാലിയായ കോഡ് ആണ്. ഡി.എൻ.എ ദൈവം തന്നെ കോഡ് ചെയ്ത അതിമനോഹര സങ്കേതം. നമ്മുടെ പാരമ്പര്യവും, ഭൗതിക സ്വഭാവവും, ഓരോ ജൈവ പ്രവർത്തനവും നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ ഈ  ഡി.എൻ.എ -യിൽ തന്നെ അടങ്ങിയിരിക്കുന്നു. A, G, C, T എന്ന ചുരുക്കെഴുത്തുകളിലൂടെ പ്രതിനിധീകരിക്കുന്ന നാല് രാസഘടകങ്ങൾ വിവിധ ക്രമങ്ങളിൽ ചേർന്ന് ഈ ജൈവ കോഡ് രൂപപ്പെടുത്തുന്നു. ഇരട്ട ഹെലിക്‌സ് ഘടനയിൽ അടിയുറച്ചിരിക്കുന്ന ഈ കോഡ് അതീവ മനോഹരവുമാണ് അത്യന്തം സമഗ്രവുമാണ്. ഒരു മില്ലിഗ്രാം  ഡി.എൻ.എ നേരെ നീട്ടിയാൽ അതിന്റെ നീളം ചന്ദ്രനിലെത്താൻ കഴിയുന്നത്ര ആയിരിക്കും – അത്രയേറെ വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്! മനുഷ്യന്റെ ഓരോ കോശത്തിലും ഈ കോഡ് പകർന്നു കൊടുത്തിരിക്കുന്നു. ഈ  ഡി.എൻ.എ പാക്കറ്റുകളാണ് ക്രോമോസോം എന്ന് വിളിക്കുന്നത്. ഓരോ മനുഷ്യർക്കും 23 ക്രോമോസോം ജോഡികളാണ് ഉള്ളത്, അതിൽ ഒന്ന് മാത്രം ആൺ-പെൺ വ്യത്യാസം നിർണ്ണയിക്കുന്നു. ഒരു മുട്ടുസൂചിയോളം വലിപ്പമുള്ള  ഡി.എൻ.എ യുടെ ഉള്ളിൽ കോടിക്കണക്കിന് പുസ്തകങ്ങളിൽ പോലും അടങ്ങിയിട്ടില്ലാത്ത വിജ്ഞാനത്തെ ദൈവം ഒതുക്കിയിരിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ അത്ഭുതം തന്നെ ആണിത്.അമ്മയുടെ ഉദരത്തിൽ ഉളവാകുമ്പോൾ ഈ ഘടനയും ആരംഭിക്കും. (സങ്കി 139 :13 ,14) ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. (സങ്കി 139 :16) നമ്മൾ ദൈവത്തിന്റെ കൈപ്പണിയാണ്. ദൈവം കോഡ് ചെയ്ത നാം സൃഷ്ടാവിന്റെ ഹിതം പോലെ പ്രവർത്തിച്ചാൽ ഭംഗിയുള്ള ജീവിതം കാഴ്ചവെയ്ക്കാനാകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.