20-മത് ഐ. പി. സി ഫാമിലി കോൺഫ്രൻസിന് കാനഡയിൽ അനുഗ്രഹീത തുടക്കം.

കാനഡ : 20-മത് ഐ. പി. സി ഫാമിലി കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം. നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉത്ഘാടനം ചെയ്തു. ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് ഐപിസി ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്. “ഇതാ! അവിടുന്ന് വാതിൽക്കൽ” എന്നുള്ളതാണ് കോൺഫറൻസ് ചിന്താവിഷയം. വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങൾ സമ്മാനിക്കാൻ പാസ്റ്റർമാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങൾ ആലപിക്കുന്നത് ഷെൽഡൻ ബംഗാരയുടെ നേത്യത്വത്തിൽ മികച്ച ഗായക സംഘമാണ്. നാഷണൽ ക്വയർ ലീഡേഴ്‌സായ ലിജോ മാത്യു, ജോൺസ് ഉമ്മൻ എന്നിവരുടെ നേതൃതത്തിൽ സ്റ്റെഫിൻ, ഫിജോ, ജിനു, റെനി, സനീഷ്, ബിനോ, അനു എന്നിവർ ഗാന ശുശ്രുഷകൾക്കു നേതൃതം നൽകുകയും സോണി വർഗീസിന്റെ നേതൃതത്തിലുള്ള സംഗീതജ്ഞർ ഗാന ശുശ്രൂഷയിൽ സഹായിക്കുന്നതുമായിരിക്കും. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കും. ഐ.പി.സി ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം സമ്മേളനത്തിൽ നടക്കും. . ചീഫ് എഡിറ്റർ രാജൻ ആര്യപള്ളിൽ അധ്യക്ഷത വഹിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്‌ട് വിതരണവും ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.