ലേഖനം: എന്തിനീ തിടുക്കം..?|നിഖിൽ മാത്യു

ലേഖനം: നിഖിൽ മാത്യു   തിടുക്കത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ലോകത്ത് ധൃതിപ്പെടാതിരിക്കുക എന്നത് തികച്ചും പ്രയാസമുള്ള കാര്യമാണ്. ക്ഷമ എന്നത് കാത്തിരിക്കുവാനുള്ള കഴിവ് മാത്രമല്ല കാത്തിരിക്കുമ്പോൾ നല്ല മനോഭാവം നിലനിർത്തുവാൻ ഉള്ള കഴിവ് കൂടിയാണ്. ജീവിതം എല്ലാക്കാലത്തും മനോഹരമായ കാത്തിരിപ്പിന്റേതു കൂടിയാണ്. കാത്തിരിക്കുകയാണെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക എന്നതിനുമപ്പുറം നാം കാത്തിരിക്കുന്നിടത്തോളം ക്ഷമയോടെ ഇരിക്കുക എന്നതാണ്. നാം നമ്മോട് ധൃതിപ്പെടാതിരിക്കുക, ജീവിതത്തോട് ധൃതിപ്പെടാതിരിക്കുക എല്ലാത്തിനും അപ്പുറം ദൈവത്തോട് ധൃതിപ്പെടാതിരിക്കുക. എഴുത്തുകാരൻ പറയുന്നതുപോലെ ” കേട്ടു മറന്ന കഥകളിൽ വേഗത്തിൽ ഓടി […]

ലേഖനം: നിഖിൽ മാത്യു

  തിടുക്കത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ലോകത്ത് ധൃതിപ്പെടാതിരിക്കുക എന്നത് തികച്ചും പ്രയാസമുള്ള കാര്യമാണ്. ക്ഷമ എന്നത് കാത്തിരിക്കുവാനുള്ള കഴിവ് മാത്രമല്ല കാത്തിരിക്കുമ്പോൾ നല്ല മനോഭാവം നിലനിർത്തുവാൻ ഉള്ള കഴിവ് കൂടിയാണ്. ജീവിതം എല്ലാക്കാലത്തും മനോഹരമായ കാത്തിരിപ്പിന്റേതു കൂടിയാണ്. കാത്തിരിക്കുകയാണെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക എന്നതിനുമപ്പുറം നാം കാത്തിരിക്കുന്നിടത്തോളം ക്ഷമയോടെ ഇരിക്കുക എന്നതാണ്. നാം നമ്മോട് ധൃതിപ്പെടാതിരിക്കുക, ജീവിതത്തോട് ധൃതിപ്പെടാതിരിക്കുക എല്ലാത്തിനും അപ്പുറം ദൈവത്തോട് ധൃതിപ്പെടാതിരിക്കുക. എഴുത്തുകാരൻ പറയുന്നതുപോലെ ” കേട്ടു മറന്ന കഥകളിൽ വേഗത്തിൽ ഓടി തീർത്ത മുയലിന് കാണാൻ കഴിയാത്ത ലോകം, ഒരു കടുവയുടെയും വേഗതയ്ക്ക് അടയാളപ്പെടുത്തുവാൻ കഴിയാത്ത അനുഭവങ്ങളും അതിന്റെ തീഷ്ണതകളും ഒരു ആമയ്ക്ക് കണ്ടെത്താൻ ആകും എന്നതാണ് യാഥാർത്ഥ്യം. ” അമ്മയുടെ തലോടലുകൾ വാത്സല്യമായി മാറുന്നത് അത് പതുക്കെ തലോടുന്നതുകൊണ്ടു കൂടിയാണ്”. യാക്കോബ് 5:7 എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. ഇവിടെ കൃഷിക്കാരൻ സഹിഷ്ണുതയുടെ ദൃഷ്ടാന്തമാണ്. താൻ നടുന്ന ദിവസം തന്നെ അതിന്റെ ഫലം എടുക്കാറില്ല. മറിച്ച് അനേകനാളുകൾ സഹിഷ്ണുതയോടെ താൻ കാത്തിരിക്കണം. ഒന്നാമത്, വിത്ത് മുളക്കുവാൻ മുൻമഴയ്ക്കായി അവൻ കാത്തിരിക്കണം, തുടർന്ന് അതിന്റെ അന്ത്യത്തിൽ പിൻ മഴയും ഉണ്ടാവണം എങ്കിൽ മാത്രമേ ഫലകരമായ കൊയ്ത്ത് ഉണ്ടാവുകയുള്ളൂ. കർത്താവായ യേശുക്രിസ്തു മടങ്ങി വരുന്നു എന്നുള്ള ചിന്തയിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ടവരായി സഹിഷ്ണുത കാണിപ്പാൻ ബുദ്ധിപദേശിക്കുന്നു. ആത്മ നിറവിൽ ദൈവാശ്രയത്തോടെ, ക്ഷമയോടെ നാം കാത്തിരിക്കുമ്പോഴാണ് ജീവിതത്തിന്റെ മുഴുവൻ തീഷ്ണതകളെയും തൊട്ടറിയുവാൻ സാധിക്കുന്നത്. അബ്രഹാം ആശയ്ക്കെതിരായി ആശയോടെ വിശ്വസിക്കുക മാത്രമായിരുന്നില്ല ജീവിതത്തോട് തന്നെ സഹിഷ്ണുത കാണിച്ചു എന്നതാണ് യാഥാർത്ഥ്യം. ഒരു ദൈവ പൈതൽ തന്റെ ജീവിതത്തിൽ ക്ഷമയോടെ കാത്തിരിക്കുക എന്നത് കേവലം ധാർമികത മാത്രമല്ല, മറിച്ച് ദൈവഹിതത്തിനും ദൈവിക മുൻനിർണയത്തിനും തന്നെ സമർപ്പിക്കുന്നു എന്നതാണ്. “ദൈവ ഇഷ്ടം ചെയ്തു വാഗ്ദത്വം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കാവശ്യം “

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.