SFCNA 19മത് ഫാമിലി കോൺഫറൻസിന് ഡാളസിൽ അനുഗ്രഹ സമാപ്തി
ഡാളസ്: SFCNA 19മത് ഫാമിലി കോൺഫറൻസിന് ഡാളസിൽ അനുഗ്രഹ സമാപ്തി. കോൺഫറൻസ് ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ അവസാനിച്ചപ്പോൾ പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.
പാസ്റ്റർ ഡോ. റ്റിങ്കു തോംപ്‌സൺ പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിച്ച കോൺഫറൻസിൽ പാസ്റ്റർ ജോ തോമസ് (ബെംഗളൂരു), പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ ജോൺ തോമസ് (SFC ഇന്റർനാഷണൽ സെക്രട്ടറി), പാസ്റ്റർ സന്തോഷ് തര്യൻ ആൽബനി(വൈസ് പ്രസിഡന്റ് SFCNA), പാസ്റ്റർ ജോയ് തോമസ് (SFC ഒക്കലഹോമ) എന്നിവർ ദൈവവചനം ശുശ്രുഷിച്ചു.
ഡോ.ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ ശാരോൻ നാഷണൽ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു.
റോബർട്ട് & ജാൻ ടീൽ ടീം ഈ കോൺഫറെൻസിൽ കുഞ്ഞുങ്ങളുടെ മിനിസ്ട്രിക്ക് നേതൃത്വം നൽകി.
ഇംഗ്ലീഷ് സെഷനുകൾക്ക് പാസ്റ്റർ നിരൂപ് അൽഫോൻസ്, ദിലീപ് കുര്യൻ, റെൻ ഫിന്നി, ജെൻസൺ ജോർജ്, പ്രകാശ് മാത്യൂസ് നേതൃത്വം നൽകി.
പാസ്റ്റർ സ്റ്റീഫൻ വർഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ വിൽസൺ ജോർജ് (ജോയിന്റ് കൺവീനർ), ജെയിംസ് ഉമ്മൻ (നാഷണൽ സെക്രട്ടറി), മേബിൾ തോമസ് (ട്രഷറർ), ജിംസ് മേടമന (ജോയിന്റ് ട്രഷറർ), പാസ്റ്റർ എബിൻ അലക്സ് (മീഡിയ കോഓർഡിനേറ്റർ), സിസ്റ്റർ സിബി ജോസഫ് (ലേഡീസ് കോഓർഡിനേറ്റർ), ബ്രാഡ്ലി മാത്യു (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ നാഷണൽ കമ്മിറ്റിക്ക് നേതൃത്വം നൽകി.
ദൈവീക സാനിധ്യം കൊണ്ടും ചിട്ടയായുള്ള പ്രോഗ്രാം കോർഡിനേഷൻ കൊണ്ടും കടന്ന് വന്ന് പങ്കെടുത്ത ഏവർക്കും അനുഗ്രഹത്തിന് കാരണമായി.
20 മത് കോൺഫറൻസ് 2027 ജൂലൈ 1മുതൽ 4 വരെ ചിക്കാഗോയിൽ വെച്ച് നടക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.