ഐ.സി.പി.എഫ് , യു. എ. ഈ ചാപ്റ്റർ സംഘടിപ്പിച്ച നേതൃത്വയോഗത്തിന് അനുഗ്രഹീത സമപ്തി

ഷാർജാ: ഐ.സി പി.എഫ് യു. എ. ഈ ചാപ്റ്റർ നടത്തിയ നേതൃത്വയോഗവും ഓറിയന്റേഷൻ പ്രോഗ്രാമും അനുഗ്രഹീതമായി സമാപിച്ചു. ജൂൺ 21ന് യൂണിയൻ ചർച്ച് ഹാൾ നമ്പർ 11 ൽ വച്ചായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. യു. എ. ഈ യിലെ വിവിധ സഭകളിൽ നിന്നായി ഇരുപത്തെട്ടിൽ അധികം ദൈവദാസന്മാരും, സൺ‌ഡേസ്കൂൾ അധ്യാപകർ, യുവജനപ്രതിനിധികൾ എന്നിവർ ഉൾപ്പെടെ നൂറ്റിനാല്പതോളം പേരുടെയും പങ്കാളിത്തം കൊണ്ട് ഈ മീറ്റിംഗ് ശ്രദ്ദേയമായി. തികച്ചും അർദ്ധവാത്തയതും, തങ്ങളുടെ അകക്കണ്ണു തുറപ്പിക്കുന്നടുമായ മീറ്റിംഗ് ആയിരുന്നു എന്നു ഇതിൽ പങ്കെടുത്തവർ പ്രതികരിച്ചു. നമ്മളുടെ അടുത്ത തലമുറകളെ ദൈവസന്നിധിയിൽ നിലനിർത്തേണ്ടതിന്റെ ആവിശ്യകതയും, ആത്മഭാരവും, തീരുമാനങ്ങളും പേറി കൊണ്ടാണ് ഏവരും കടന്നു പോയത്.
സി ജി പി എഫ്, ഷാർജ അംഗങ്ങളുടെ ഹൃദയത്തിൽ ദൈവം നൽകിയ ദർശനപ്രകാരം നടന്ന യോഗത്തിൽ സഹോദരൻ ജെബി ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.
യുവാക്കളും, കുട്ടികളും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെപ്പറ്റി സഹോദരൻ നെൽസൺ വളരെ ആഴത്തിൽ വിശദീകരിക്കുകയും കടന്നു വന്നവരെ ഗ്രൂപ്പുകൾ ആയി തിരിച്ചു ചർച്ചകളിൽ ഉൾപെടുത്തുകയും, ഉരുത്തിരിഞ്ഞ ആശയങ്ങൾ ഗ്രൂപ്പ്‌ ലീഡേഴ്‌സ് സ്റ്റേജിൽ പങ്കുവെക്കുകയും ചെയ്തത് തലമുറകൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കാം എന്നതിന് തുടക്കം കുറിക്കാൻ സഹായകരമായി.

പ്രൊഫസർ ജോമോൻ. കെ. വർഗീസ് മുഖ്യപ്രാ സംഗീകൻ ആയിരുന്നു. കുരിശിന്റെ വാഹകരെ വളർത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ഈ കാലഘട്ടത്തിൽ അതിന്റെ ആവിശ്യകത എടുത്തുകാണിക്കുകയും ചെയ്ത സന്ദേശത്തോടുകൂടിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അടുത്ത തലമുറയെ കുരിശു വഹിക്കുന്നവർ ആക്കിത്തീർക്കാനുള്ള ആഗ്രഹവും, ഹൃദയഭാരവും കടന്നുവന്നവർ പങ്കുവച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.