എബേനേസർ കോർക്ക് ദൈവസഭ വിബിഎസ് ജൂലൈ 17 മുതൽ
അയർലൻഡ്: ഏബേനസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 19 വരെ വെക്കേഷൻ ബൈബിൾ ക്ലാസ്സ് നടക്കും. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആഴമുള്ള ആത്മീയ പാഠങ്ങൾ, സൗഹൃദബന്ധങ്ങൾ, സാഹോദര്യ മനോഭാവം, പ്രതിബദ്ധത, ക്രിയാത്മകത എന്നിവയുടെ സംയോജനത്തിലൂടെയാണ് ഈ വേക്കേഷൻ ബൈബിൾ ക്ലാസ് ഒരുക്കപ്പെടുന്നത്.
കുട്ടികളുടെ വിശ്വാസം, ശരീരവും മനസ്സും സമബലമായി വളരുന്നവണ്ണം ഒരുക്കിയിരിക്കുന്ന ക്യാമ്പാണ്. ജൂലൈ 17, 18, 19 തീയതികളിൽ എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 3:00 വരെ ആണ് വിബിഎസ് സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisement -

Comments are closed, but trackbacks and pingbacks are open.