ഡോ. അമരിക് സിംഗ് അയർലൻഡിൽ പ്രസംഗിക്കുന്നു

വെക്സ്ഫോഡ്/ അയർലണ്ട്: ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക് സിംഗ് അയർലൻഡിൽ പ്രസംഗിക്കുന്നു. ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനത്തിലേക്കാണ് അദ്ദേഹം എത്തുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം 6:30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വർഷിപ് ലീഡർ ബബിത വേറൊനിക്ക ഗാനങ്ങൾ ആലപിക്കുകയും ഡോ. അമരിക് സിംഗ് മുഖ്യസന്ദേശം നൽകുകയും ചെയ്യും.

ലോകമെമ്പാടും നാൽപതിൽ അധികം രാജ്യങ്ങളിലായി തൊണ്ണൂറിൽ അധികം സഭകളുള്ള വേർഡ് മിനിസ്ട്രിസിന്റെ സ്ഥാപകൻ ആണ് അദ്ദേഹം. 28ൽ പരം വർഷങ്ങളായി ക്രൂസേഡുകളും കൺവൻഷനകളും പ്രാർത്ഥന യോഗങ്ങളുമായി ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.