പാസ്റ്റർ ഏ.ജി.ചാക്കോയുടെ സഹധർമ്മിണി അന്നമ്മ ചാക്കോ (മോളിക്കുട്ടി-73) അക്കരെ നാട്ടിൽ

പെരിങ്ങര: പ്രവാചക ശുശ്രൂഷ ചെയ്യുന്ന ആര്യാട്ട് പാസ്റ്റർ ഏ.ജി.ചാക്കോയുടെ സഹധർമ്മിണി അന്നമ്മ ചാക്കോ (മോളിക്കുട്ടി-73) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. നിരണം മുകളടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെൽവിൻ ജി.ചാക്കോ, ബെർലിൻ ജോസഫ്. മരുമക്കൾ: ഫെയ്ത്ത് ബെൽവിൻ (റാന്നി), ജോസഫ് ജോസ് (മാവേലിക്കര) (എല്ലാവരും യു.എസിലെ ഫിലദൽഫിയ). ഐ.പി.സി തൃശൂർ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിൻ്റെ (രാജു) സഹോദരൻ്റ ഭാര്യയാണ്. പാസ്റ്റർ ഏ.ജി.ചാക്കോയും കുടുംബവും 26 വർഷമായി യു.എസിലാണ്. കഴിഞ്ഞ 2 വർഷമായി നാട്ടിലുള്ള മാതാവിനെ ശുശ്രൂഷിക്കുവാൻ ഇവർ രണ്ടു പേരും പെരിങ്ങരയിലെ ഭവനത്തിൽ ഉണ്ടായിരുന്നു.
മറ്റ് രോഗാവസ്ഥയൊന്നും ഇല്ലാതിരുന്ന മോളിക്കുട്ടിമ്മാമ്മയ്ക്ക് ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്ക് പെട്ടെന്നുണ്ടായ ഹൃദായാഘാതത്തെ തുടർന്ന് ഭവനത്തിൽ വച്ചാണ് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.