ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ കോൺഫറൻസ് 2025 ജൂലൈ 11, 12, 13 തീയതികളിൽ മെൽബണിൽ വച്ച് നടക്കും.
മെൽബൺ : ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ കോൺഫറൻസ് 2025 ജൂലൈ മാസം 11, 12, 13 തീയതികളിൽ (വെള്ളിയാഴ്ച്ച മുതൽ ഞാറാഴ്ച്ച വരെ) വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ മെൽബൺ നഗരത്തിൽ (9 Claredale Road, Doveton) വച്ച് നടത്തപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഡോ. ജോ കുര്യൻ (യു കെ) ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ജൂലൈ 11 വെള്ളി, 12 ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മണി മുതൽ 9 മണി വരെയും, ജൂലൈ 13 ഞാറാഴ്ച്ച രാവിലെ 11.30 മണി മുതൽ ഉച്ചയ്ക്ക് 1.30 മണി വരെയും മീറ്റിംഗുകൾ നടത്തപ്പെടും.
ഓസ്ട്രേലിയയിലുള്ള ഏവരെയും ഈ ദൈവിക യോഗങ്ങളിലേക്ക് ഹൃദയപൂർവം ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.