ട്രാൻസ്ഫോം – ജനറൽ കൺവൻഷൻ ആഗസ്റ്റ് 1 മുതൽ
ലണ്ടൻ : 2025 ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ, ഓന്റാരിയോ ലണ്ടനിലെ പോണ്ട് മിൽസ് റോഡിലുള്ള ഗ്രേസ് വാലി ഗോസ്പൽ ചർച്ചിൽ വെച്ച് ‘ട്രാൻസ്ഫോം ജനറൽ കൺവെൻഷൻ’എന്ന പേരിൽ ആത്മീയ സംഗമം നടക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ സാംസൺ ചെങ്ങന്നൂർ, സിസ്റ്റർ ഷൈനി തോമസ് എന്നിവരാണ് മുഖ്യ പ്രഭാഷകർ. വൈകിട്ടുള്ള പൊതുയോഗം കൂടാതെ പ്രത്യേക സോദരി –യുവജന സെഷനുകൾ ഉണ്ടായിരിക്കുന്നതാണ്. സീനിയർ ശുശ്രുഷകൻ
പാസ്റ്റർ വി. വി. വർഗീസ് സമ്മേളനത്തിന് നേതൃത്വം നൽകും, പ്രെയ്‌സ് കൾച്ചർ ബാൻഡും ഗ്രേയ്സ് വാലി വർഷിപ്പ് ടീമും സംഗീതശുശ്രുഷക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.