ശാരോൻ കോൺഫറൻസ് കഴിഞ്ഞ് മടങ്ങി വരവെ പാസ്റ്റർ ഡോ. മാണി വർഗീസും കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

ഡാലസ് : അമേരിക്കയിലെ ഡാലസ് പട്ടണത്തിൽ വച്ച് നടന്ന ശാരോൻ ഫെലോഷിപ്പ് ഫാമിലി കോൺഫറൻസിൽ പങ്കെടുത്ത ശേഷം ശാരോൻ ഫെലോഷിപ്പ് ചർച്ച് കാൻസസ് സിറ്റി സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഡോ. മണി വർഗീസും സഹധർമ്മിണി കർത്തൃദാസി സിസ്റ്റർ മോളിയും ജൂലൈ 7 തിങ്കളാഴ്ച്ച ഡാലസിൽ നിന്നും കാൻസസിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ കാൻസാസിലെ എംപോറിയയ്ക്ക് സമീപമുള്ള ഒരു സംസ്ഥാന പാതയിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് പ്രിയ കർത്തൃദാസനും കുടുംബവും ഗുരുതരമായ അപകടത്തിൽപ്പെട്ടു. പോലീസും അടിയന്തര മെഡിക്കൽ ജീവനക്കാരും പെട്ടെന്ന് സ്ഥലത്തെത്തി തകർന്ന വാഹനത്തിൽ നിന്നും പുറത്തെത്തിക്കുകയും മെഡിക്കൽ സഹായം നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. , എക്സ്-റേ ഉൾപ്പെടെയുള്ള വൈദ്യ പരിശോധനകൾക്ക് ശേഷം, ഡോക്ടർമാർ ഒടിവുകളോ ആന്തരിക പരിക്കുകളോ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു തുടർന്ന് അവരെ ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.