ശാരോൺ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി വീണ്ടും തുടരും
നോർത്ത് അമേരിക്ക: ശാരോൺ ഫെലോഷിപ്പ് ചർച്സ് ഓഫ് നോർത്ത് അമേരിക്കയുടെ ( എസ്.എഫ്.സി.എൻ.എ) ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം തുടരും 2025–2027 വരെയാണ് കാലാവധി. എസ്.എഫ്.സി.എൻ.എ 2025 ഫാമിലി കോൺഫറൻസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് ഈ തീരുമാനംഎടുത്തത്. എസ്.എഫ്.സി.എൻ.എ. സമൂഹത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ ടീം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, അവരുടെ തുടർച്ചയായ നേതൃത്വം ആത്മീയ ദർശനം, ഐക്യം, മികവ് എന്നിവയോടെ സഭയുടെ ദൗത്യം കൂടുതൽ മുന്നോട്ട് കൊണ്ടുപോകും. എസ്.എഫ്.സി.എൻ.എ. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രസിഡന്റ്: പാസ്റ്റർ ഡോ. ടിങ്കു തോംസൺ, വൈസ് പ്രസിഡന്റ്: പാസ്റ്റർ സന്തോഷ് തര്യൻ, ജനറൽ സെക്രട്ടറി: ജോൺസൺ ഉമ്മൻ, ജോയിന്റ് സെക്രട്ടറി: എബ്രഹാം വർഗീസ്, ട്രഷറർ: എബി കെ. ജോൺ, മിഷൻസ് ഡയറക്ടർ: പാസ്റ്റർ ബാബു തോമസ്, യൂത്ത് ഡയറക്ടർ: പാസ്റ്റർ റെൻ ഫിന്നി, സൺഡേ സ്കൂൾ ഡയറക്ടർ: പാസ്റ്റർ തേജസ് തോമസ്, മീഡിയ ഡയറക്ടർ: ഷെറി കെ. ജോർജ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

Comments are closed, but trackbacks and pingbacks are open.