കോളേജ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.

കോട്ടയം: മാന്നാനം കെ.ഇ
കോളേജ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.. ബികോം ഫിനാൻസ് ആന്റ് ടാക്സ്റേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ മാത്യൂ സജി (20) ആണ് മരിച്ചത്. ജൂലൈ നാല് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസിൽ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ട സരുൺ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.