ഓർമ്മകളുടെ നിറവിൽ കെ.ടി.എം.സി.സി.യുടെ പതിനഞ്ചാമത് സ്വദേശ സമ്മേളനം കൊല്ലകടവിൽ നടന്നു

കൊല്ലകടവ്: അരനൂറ്റാണ്ടിലേറെ നീണ്ട കുവൈറ്റ് പ്രവാസജീവിതത്തിന്റെ ഓർമ്മകൾ പങ്കുവെച്ച്, നാട്ടിലെ സ്ഥിരതാമസക്കാരും അവധിക്കാല സന്ദർശകരും ചേർന്ന് കെ.ടി.എം.സി.സി.യുടെ പതിനഞ്ചാമത് സ്വദേശ സമ്മേളനം കൊല്ലകടവിൽ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും പുനരുജ്ജീവനമായി ഈ സംഗമം മാറി. ഫെയ്ത്ത് ഹോം & ഗുഡ് എർത്ത് സെന്ററിലെ കെ.ടി.എം.സി.സി. പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിംഗ് ബിഷപ്പ് പോസ്റ്റ് റവ. ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എച്ച്.എഫ്.സി. പ്രസിഡന്റ് പി. ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ‘കനിവ് 2025’ പദ്ധതിയുടെ ഉദ്ഘാടനം റവ. സി.സി. കുരുവിള നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി 35-ത്തിലധികം രോഗികൾക്കും വിദ്യാർത്ഥികൾക്കും ധനസഹായം വിതരണം ചെയ്തു.
കേരള കൗൺസിൽ ഓഫ് ചർച്ച് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ.എസ്. ജോസ് സ്വാഗതം പറഞ്ഞു. അഡ്വ. മാത്യു ദാനിയേൽ നന്ദിപറഞ്ഞു.
സെക്രട്ടറി ജോൺ എം. ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകി. അജോഷ് മാത്യു അനുശോചനപ്രമേയം അവതരിപ്പിച്ചു. റ്റിജോ സി. സണ്ണി, പി. ജോൺ മാത്യു, പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, പാസ്റ്റർ കെ.എ. ഉമ്മച്ചൻ, സജു വി. തോമസ്, റെജു ദാനിയേൽ വെട്ടിയാർ, എൽഡർ ഗോഡ്ലി ഫിലിപ്പ്, തോമസ് ചാണ്ടി, ഷിജോ തോമസ് പുല്ലംപള്ളിൽ, ഷിബു വി. സാം, റവ. ജോൺ മാത്യു, റവ. അച്ചൻകുഞ്ഞ് തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് സ്നേഹ സദ്യയും ഒരുക്കപ്പെട്ടിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.