അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ് (2025 26) പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് (APCCON SISTERS FELLOW SHIP 2025-2026) പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിങ്കളാഴ്ച വൈകിട്ട് (30/6/2025) അപ്കോൺ പ്രസിഡൻറ് പാസ്റ്റർ. ഡോ. അലക്സ് ജോണിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്

പ്രസിഡൻറ് : സിസ്റ്റർ ജോളി ജോർജ്,
വൈസ് പ്രസിഡൻറ് : സിസ്റ്റർ ഡെയ്സി ശമുവേൽ, സെക്രട്ടറി : സിസ്റ്റർ ബിജി ജോജി മാത്യു, ട്രഷറർ : സിസ്റ്റർ ജിനു ടോണി , ജോയിൻ സെക്രട്ടറി : സിസ്റ്റർ മഞ്ജു എബ്രഹാം ജോയിൻറ് ട്രഷറർ : സിസ്റ്റർ രാജി ബെന്നി , ക്വയർ ലീഡർ : സിസ്റ്റർ ഗ്ലോറിയ കെ പ്രസാദ് തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി അപ്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ. ഡോ. ഷിബു വർഗീസ് പ്രാർത്ഥിക്കുകയും
അപ്കോൺ ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.