സ്നേഹക്കൂട് വേങ്ങൂർ പ്രോജെക്ട്ര: രണ്ട് ഭവനങ്ങളുടെ സമർപ്പണശുശ്രൂഷ നടന്നു

വേങ്ങൂർ : പി.വൈ.പി.എ. കേരളാ സ്റ്റേറ്റിന്റെ അഭിമാന പദ്ധതിയായ സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്ട് യാഥാർഥ്യമായി. ഈ ഭരണസമിതിയുടെ ആരംഭ സമയത്ത് തറക്കല്ലിട്ട് ആരംഭം കുറിച്ച സൗജന്യ ഭവന നിർമ്മാണ പദ്ധതിയിൽ രണ്ട് വീടുകളാണ് പൂർത്തീകരിച്ചത്. ജൂൺ മാസം 29 ഞായറാഴ്ച രണ്ടു വീടുകളും കൈമാറി. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസും, പാസ്റ്റർ ഷാജി ദാനിയേലുംപ്രസ്തുത രണ്ട് ഭവനങ്ങളുടെ സമർപ്പണവും പ്രതിഷ്ഠയും നിർവഹിച്ചു. വേങ്ങൂർ ഐ.പി.സി. ബെഥേൽ സഭയിൽ ആക്ടിങ് പ്രസിഡന്റ്‌ ഇവാ. മോൻസി പി. മാമൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പദ്ധതിയെ പറ്റി വിശദീകരിക്കുകയും ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ഷാജി ഡാനിയേൽ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും ചെയ്തു. ഐ.പി.സി. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ഐ.പി.സി. കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്, ഇളമാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജേക്കബ് വാളിയോട്, പാസ്റ്റർമാരായ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, സണ്ണി എബ്രഹാം, പൊന്നച്ചൻ എബ്രഹാം, ബോബൻ ക്ലീറ്റസ്, ബ്രദർ ഫിന്നി പി. മാത്യു, റോബിൻ വാളകം, കൊച്ചുമോൻ കൊട്ടാരക്കര, സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഇവാൻജെലിൻ ജോൺസൻ, വേങ്ങൂർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. സംസ്ഥാന പി.വൈ.പി.എ. വൈസ് പ്രസിഡന്റ്‌ ബ്ലെസ്സൺ ബാബു, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമൂവേൽ, സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ജെറിൻ ജെയിംസ് വേങ്ങൂർ, എബിൻ പൊന്നച്ചൻ, മാത്യു ജോൺ കുണ്ടറ, പാസ്റ്റർ ജോമോൻ ജോസ്, ബിബിൻ സാം വെട്ടിക്കൽ, ഫിന്നി ആർ ഡാൻ, വേങ്ങൂർ സെന്റർ, ലോക്കൽ പി.വൈ.പി.എ പ്രവർത്തകർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.