ഐ.പി.സി ഉപ്പുതറ സെന്റർ ഉപവാസപ്രാർത്ഥന ജൂലൈ 24 മുതൽ
വാർത്ത: ജെയിംസ് അലക്സാണ്ടർ(പബ്ലിസിറ്റി കൺവീനർ)
ഉപ്പുതറ : ഐപിസി ഉപ്പുതറ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസപ്രാർത്ഥന ജൂലൈ 24 മുതൽ 26 വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 10 മണിമുതൽ 1 മണിവരെയും വൈകിട്ട് 6 മണിമുതൽ 8:30 വരെ ഐപിസി ബെഥെൽ ഹാളിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ കെ.വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ), പാസ്റ്റർ മനോജ് കുഴിക്കാല, പാസ്റ്റർ സാമു ടി. (പത്തനാപുരം)എന്നിവർ ദൈവവചനം സംസാരിക്കും.മധ്യസ്ഥ പ്രാർത്ഥനയുണ്ടായിരിക്കും. എല്ലാവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റർ സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.