ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ ഒരുക്കുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സെർവ് -2025 നവംബർ 8 ന് ആരംഭിക്കും

ദുബായ് : ദുബായിലെ ഏഴ് എമിറേറ്റ്സുകളിലെയും വിശ്വാസ സമൂഹങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ ഒരുക്കുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സെർവ് 2025 നവംബർ 8 ന് തുടക്കം കുറിക്കും.

വിശ്വാസ സമൂഹത്തിലെ പുതുതലമുറയുടെ കൂട്ടായ്മയ്ക്കും ആരോഗ്യപരിപാലനത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ടൂർണമെന്റ് നടത്തുന്നത്. ഷാർജ ദുബായ് അബുദാബി എമിറേറ്റ്സുകളിലായി നോക്കൗട്ട് മത്സരങ്ങൾ നടക്കും.ഒരു ചർച്ചിൽ നിന്ന് ഒരു ടീമിന് മാത്രം പങ്കെടുക്കാം.പങ്കെടുക്കുന്നവർക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയറിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക വഴി രജിസ്ട്രേഷൻ സാധ്യമാകും. മെൻസ് ഡബിൾസ് വിഭാഗത്തിൽ ആകും മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം നവംബർ 29ന് നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും,കെ. ഈ ചാമ്പ്യൻസ് ട്രോഫിയും നൽകും. യുവജനങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ അവബോധം വളർത്തുന്നതോടൊപ്പം, യുഎഇയിലുള്ള വിവിധ ദൈവസഭകൾ തമ്മിലുള്ള കൂട്ടായ്മയുടെ ഐക്യത്തിനും ഈ ടൂർണ്ണമെന്റ് മുഖാന്തരമാകും എന്നാണ് സംഘാടകർ കരുതുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
ബ്രദർ:റോബിൻ ലാലച്ചൻ: 056 149 4886
പാസ്റർ:ജോൺ.സി.തോമസ് – 055 728 3999, ബ്രദർ:ജിൻസ് ജോയ്- 055 800 1720

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.