ദോഹയിൽ അഗപെ ചർച്ച് ജൂലൈ 4 മുതൽ ആരംഭിക്കുന്നു
ദോഹ: അമേരിക്കയിലെ ഡാളസ് യിൽ ആസ്ഥാനമാക്കിയ അഗപെ ഇന്റർനാഷണൽ ചർച്ചിന്റെ കീഴിൽ ദോഹയിൽ പുതിയൊരു സഭ ആരംഭിക്കുന്നു. ദീർഘവർഷങ്ങൾ ദോഹയിൽ ഔദ്യോഗിക ജോലിയിലായിരുന്ന
കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ പാസ്റ്റർ ലാലു ജേക്കബ് ആണ് ഈ സഭയുടെ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. പാസ്റ്റർ ലാലു ജേക്കബ് മുമ്പ് ഗിൽഗാൽ ചർച്ച് ഗിൽഗാൽ മീഡിയ, ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിട്യൂട്ട് ഡയറക്ടറായി ശുശ്രൂഷിച്ച അനുഭവസമ്പത്തോടെയാണ് ഈ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ മേഴ്സിയും തന്നോടോപ്പംസജീവമായി സഭാ പ്രവർത്തനങ്ങളിൽ നിൽകുന്നു. ഈ ശുശ്രൂഷയുടെ ആഗോള നേതൃത്വം നൽകുന്നത് അഗാപെ ഇന്റർനാഷണൽ ചർച്ച് ഡാളസിലെ ഓവർസീസ് ഹെഡ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ ആണ്. പ്രശസ്തമായ സുവിശേഷകൻ, പ്രഭാഷകൻ, ഗീതരചയിതാവ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. അഗാപെ ചർച്ച് ദോഹ ദോഹയിലെ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുമായി സഹകരിച്ച് ദൈവരാജ്യത്തിൻറെ വിപുലീകരണത്തിനായി പ്രവർത്തിക്കുന്ന ആത്മീയ പ്രവർത്തനമായിരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.