ഐപിസി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം.

പ്രസിഡൻ്റ്. പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ.

വാര്‍ത്ത: ചാക്കോ കെ.തോമസ് ( ബെംഗളുരു)

ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർമാരായ കെ.വി. ജോസ് (വൈസ് പ്രസിഡൻ്റ്), ബ്രദർ.പി.പി.പോൾസൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ.സജി തോമസ് പാറേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ശുശ്രൂഷകരും വിശ്വാസികളുമായി 24 പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. എതിരില്ലാതെ തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പേരുകൾ ഇലക്ഷൻ കമ്മീഷണർ ബ്രദർ.പി.വി.മാത്യൂസ് പ്രഖ്യാപനം നടത്തി. ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ജൂലൈ 1 ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഡോ.കാച്ചാണത്ത് വർക്കി അധ്യക്ഷനായിരുന്നു.

ഐ പി സി ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ടി.വത്സൻ ഏബ്രഹാം എക്സികൂട്ടിവ് അംഗങ്ങൾക്കും കൗൺസിൽ അംഗങ്ങൾക്കും സത്യപ്രതിജ്ഞാ വാചകം സൂമിലൂടെ ചൊല്ലി കൊടുത്തു . ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അനുഗ്രഹ പ്രാർഥനയും നടത്തി. പാസ്റ്റർമാരായ കെ.പി.കുര്യൻ, വിൽസൺ ജോസഫ്, ജോൺ ജോസഫ്, റ്റി.ജെ. ബെന്നി, എം.ഐ.ഈപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.
സഭാപ്രതിനിധികളും ശുശ്രൂഷകരുമായി മുന്നൂറോളം പേർ പങ്കെടുത്തു. പുതിയ ഭരണസമിതി കർണാടക ഐപിസി യുടെ സുവിശേഷീകരണത്തിനായി 8 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്ത ബജറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് അവതരിപ്പിച്ചു. പാസ്റ്റർ വർഗീസ് മാത്യൂ നന്ദിയും സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ് സമാപന പ്രാർഥനയും നടത്തി.

ബ്രദർ.പി.വി.മാത്യൂസ് ഇലക്ഷൻ കമ്മീഷണറും പാസ്റ്റർ കെ പി ജോർജ് റിട്ടേണിംഗ് ഓഫീസറും ബ്രദർ എബി ജോർജ് ഇലക്ഷൻ ഓഫീസറും ആയിരുന്നു. കഴിഞ്ഞ മെയ് 1ന് സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഐപിസിയിലെ ഒരു പാസ്റ്ററുടെ പരാതിയെ തുടർന്ന് കോടതി താൽക്കാലികമായി ഇലക്ഷൻ മരവിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇലക്ഷൻ കമ്മീഷണറുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കർണാടക സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ജനറൽ കൗൺസിൽ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.