ലേഖനം: യേശുവും സക്കായിയും

അനേകം സ്ഥലങ്ങളുടെ പ്രമാണം കയ്യിലുള്ളവൻ പ്രമാണി, സമ്പത്ത് കൊണ്ട് ധനികനായവൻ ധനവാൻ ഈ വക കാര്യങ്ങൾ കൊണ്ട് അതിസമ്പന്നനായ വ്യക്തി ആയിരുന്നു സക്കായി. ഈ കാലഘട്ടത്തോട് അനുബന്ധിച്ച് നോക്കുകയാണെങ്കിൽ ഇത്രയും സമ്പന്നനായ വ്യക്തിക്ക് യേശുവിനെ കാണണമെങ്കിൽ ക്രൂസേഡുകൾ പോലെയുള്ള മീറ്റിങ്ങുകൾ ക്രമീകരിച്ചിരുന്നെങ്കിൽ യേശുവിനെ കാണാൻ കഴിയുമായിരുന്നു. തന്റെ സമ്പന്നതകൊണ്ട് തനിക്ക് നേടുവാൻ കഴിയാത്തതായി ഒന്നുമുണ്ടായിരുന്നില്ല.എന്നാൽ സക്കായി അതിലൊന്നും വകവെക്കാതെ യേശുവിനെ കാണുന്നതിന്നു വേണ്ടി പുരുഷാരത്തിനു മുമ്പേ ഓടി എന്ന് കാണുവാൻ സാധിക്കുന്നു. അവന് യേശു എങ്ങനെയുള്ളവൻ എന്ന് കാണാനുള്ള ആഗ്രഹമാതമേ ഉണ്ടായിരുന്നോളു അവന്റെ രൂപം ഓവം എങ്ങനെയുണ്ട് എന്നറിയാനുള്ള ഒരു ആഗ്രഹം.ആ ആഗ്രഹമാണ് അവനെ കാട്ടത്തിയുടെ മുകളിൽ കയറ്റിയത്. അവൻ പ്രതീക്ഷിച്ചതു പോലെ യേശുവിനെ കാണാൻ പറ്റി എങ്കിലും അവൻ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലുമപ്പുറമായി [ലൂക്കോസ് 19:5] യേശു ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.
“സാക്കായി യേശുവിനെ കാണുവാൻ മാത്രമാണ് ആഗ്രഹിച്ചിരുന്നെങ്കിൽ യേശുവിന് അവനോടുകൂടെ പാർക്കുവാനായിരുന്നു ഇഷ്ടം.” ഇവിടെ മനുഷ്യപുത്രനായി മനുഷ്യത്വമുള്ള ഒരു സ്നേഹനിധിയായ യേശുവിനെയാണ് കാണുവാൻ സാധിക്കുന്നത്. ചെറിയവനെന്നോ വലിയവനെന്നോ ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ തൊഴിലോ നോക്കാതെ തന്നെ കാൺമാനും തന്നോടു അടുക്കുവാനും ശ്രമിക്കുന്നവരെ തന്റെ മാർവ്വോടു ചേർക്കുന്ന, കൂടെവസിക്കുന്ന സ്നേഹനിധിയാ കർത്താവാണ് നമ്മുക്ക് ഉള്ളത്.
ഇവിടെ സക്കായി എന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം താൻ വസിക്കുന്ന സമൂഹത്തിൽ വെറുക്കപെട്ടവനായ ഒരു മനുഷ്യനാണു. എന്തുകൊണ്ടെന്നാൽ അവന്റെ തൊഴിൽ ചുങ്കം പിരിവ് ആയതിനാൽ ആണ്. അവന്റെ തൊഴിൽ ചുങ്കം പിരിവ് ആയതിനാൽ ഒരു പക്ഷേ ജനങ്ങൾ അവനെ മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടാകാം. [ആരെല്ലാം നമ്മെ ശപിച്ചാലും, ആരെല്ലാം നമ്മെ വെറുത്താലും യേശുവിനോടും കൂടെ വസിക്കുവാൻ നാം തയ്യാനാകുന്നു എങ്കിൽ നമ്മുടെ ശാപത്തെ മാറ്റുവാനും തന്റെ മാർവ്വോട് ചേർത്തു നിർത്തുന്ന ഒരു യേശു കർത്താവ് നമുക്കുള്ളത്.] സമൂഹം അവനെ വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ, യേശു അവനെ സ്നേഹിക്കുകയും അവനോട് കൂടെ പാർക്കുകയും ചെയ്തു. [ലൂക്കോസ് 19:7 കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.]
അവന്റെ ആഗ്രഹപ്രകാരം യേശുവിനെ കാണുകയും യേശു അവനോടുകൂടെ വസിക്കുകയും ചെയ്തപ്പോൾ അവന് പാപബോദവും മാനസാന്തരത്തിന് ഇടയും ആയി അപ്പോൾ അവനെടുത്ത തീരുമാനമാണു [ലൂക്കോസ് 19:8  കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.] കാണുവാൻ സാധിക്കുന്നു.
പ്രിയമുള്ളവരെ ഇതാണ് യഥാർത്ഥ മാനസാന്തരം, വസ്ത്ഥവമായി നാം ക്രിസ്തുവിനെ രുചിച്ചറിയുമ്പോൾ, നമുക്ക് ഈ ലോകത്തിൽ ലാഭമായി തോന്നുന്നവയെല്ലാം, ഇമ്പമായി തോന്നുന്നവയെല്ലാം നാം ഉപേക്ഷിക്കുവാൻ തയ്യാറാകും.
(ഇതാണ് യേശുവിനെ യഥാർത്ഥമായി കണ്ടെത്തുന്ന വനിലുള്ള മാനസാന്തരം.)
ഈ വേദഭാഗത്ത് പ്രധാനപ്പെട്ട മൂന്ന് പേരാണ് ഉള്ളത്
1, പാപത്തെ വെറുത്തു കൊണ്ട് പാപികളെ രക്ഷിപ്പാനായി വന്ന ക്രിസ്തു .[ കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനായി വന്നവൻ]
2, വാസ്തവമായി യേശു ആരെന്ന് അറിയുവാൻ, ( കാണുവാൻ ) ആഗ്രഹത്തോടെ വന്ന സക്കായി.
3, ഇതൊക്കെ കാഴ്ച്ചക്കാരായി കണ്ടു കൊണ്ട് കുറ്റങ്ങളും കുറവുകളും വിളിച്ചു പറയുന്ന ഒരു കൂട്ടം ആളുകൾ

മൂന്നാമത്തെ ഈ കൂട്ടർ ആണ് ഈ കാലഘട്ടത്തിൽ സഭയുടെ ശാപം, എന്തെന്നാൽ അവരും യേശുവിന്റെ പിന്നാലെ നടക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുകയും, എന്നാൽ യേശുവിനെ അറിയേണ്ടതു പോലെ അറിയാതെയും ഇരിക്കുന്നവർ ആണ്.ഒരു പാപി മാനസാന്തരപ്പെട്ട് ക്രിസ്തുവിനോട് ചേർന്നാൽ അവന്റെ ജാതി, മതം, തൊഴിൽ, പാരമ്പര്യം എന്നിവനോക്കി കൊണ്ട് പിറുപിറുക്കുന്നവർ [ലൂക്കോസ് 19:7 കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.]
യേശുക്രിസ്തു ഹൃയങ്ങളെ നോക്കുമ്പോൾ ,മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ നോക്കുന്നു.

റോമർ 11:34 കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
റോമർ 11:35 അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?

കൊരിന്ത്യർ 1 2:16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
നാം നമ്മുടെ ഹൃദയത്തിനൊത്ത് മറ്റുള്ളവരെ കാണാൻ ശ്രമിക്കാതെ ക്രിസ്തുവിന്റെ മനസ്സറിഞ്ഞ് ആ മനസ്സിനൊത്ത് കാണാൻ ശ്രമിക്കുക, അപ്പോൾ അവരും അബ്രഹാമിന്റെ മക്കൾ എന്ന് കാണുവാൻ തക്കവണം നമ്മുടെ കണ്ണുകളെ ദൈവം തുറക്കും.

ലൂക്കോസ് 19:9 യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.